ഇന്ത്യൻ ഫുട്ബോൾ ഒട്ടും പുരോഗമിച്ചിട്ടില്ല എന്നുള്ളത് കഴിഞ്ഞ AFC ഏഷ്യൻ കപ്പിൽ തന്നെ തെളിഞ്ഞതാണ്.വളരെ മോശം പ്രകടനമാണ് ഇന്ത്യ നടത്തിയിരുന്നത്. എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യക്ക് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞിരുന്നില്ല.ഏഷ്യൻ കപ്പിലെ അവസാന സ്ഥാനക്കാരായിരുന്നു ഇന്ത്യ.
മാത്രമല്ല ഫിഫ റാങ്കിങ്ങിൽ വലിയ തിരിച്ചടി ഇന്ത്യയ്ക്ക് ഏൽക്കുകയും ചെയ്തിട്ടുണ്ട്.ഇതിനൊക്കെ പുറമേ ഇന്ത്യൻ ഫുട്ബോളിന് വളരെയധികം നാണക്കേട് ഉണ്ടാക്കിയ ഒരു കാര്യമാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്. ഇന്ത്യൻ ഫുട്ബോളിൽ നടന്ന ഞെട്ടിപ്പിക്കുന്ന ഒത്തുകളിയുടെ ഒരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഡൽഹി പ്രീമിയർ ലീഗിലെ ക്ലബ്ബായ അഹ്ബാബ് എഫ്‌സിയാണ് ഒത്തുകളി നടത്തിയിട്ടുള്ളത്. സ്വന്തം ഗോൾ പോസ്റ്റിലേക്ക് അവരുടെ താരങ്ങൾ സെൽഫ് ഗോളുകൾ അടിക്കുകയായിരുന്നു. എതിരാളികളായ RSC യോട് അവർ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുകയാണ് ചെയ്യുന്നത്.
ഇതിലെ അവസാന ഗോളുകളൊക്കെ അവർ തന്നെ സ്വന്തം പോസ്റ്റിലേക്ക് അടിക്കുകയാണ് ചെയ്തിട്ടുള്ളത്.ഈ മാച്ച് ഫിക്സിംഗ് വീഡിയോ പുറത്തുവന്നതോടെ ഇന്ത്യൻ ഫുട്ബോൾ ലോകത്തിനു മുന്നിൽ നാണം കേട്ടിട്ടുണ്ട്.അഹ്ബാബ് എഫ്സിക്കെതിരെ കടുത്ത പ്രതിഷേധവുമായി ഇന്ത്യൻ ആരാധകർ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ആയ കല്യാൺ ചൗബേയുടെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടിട്ടുണ്ട്. തുടർന്ന് അദ്ദേഹം നടപടിയെടുക്കാൻ ആവശ്യപ്പെടുകയും അടിയന്തര നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്.
അതായത് ഡൽഹി സോക്കർ അസോസിയേഷൻ ഈ ക്ലബ്ബിനെ സസ്പെൻഡ് ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.മാത്രമല്ല ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ കടുത്ത ശിക്ഷ നടപടികൾ ഈ ക്ലബ്ബിനും താരങ്ങൾക്കും നേരിടേണ്ടി വരും. എന്തിനാണ് സ്വന്തം ഗോൾ പോസ്റ്റിലേക്ക് മനപ്പൂർവ്വം ഗോളുകൾ നേടിക്കൊണ്ട് ഇത്രയും വലിയ തോൽവി അവർ വഴങ്ങിയത് എന്നത് വ്യക്തമല്ല. മറ്റേതെങ്കിലും ടീമുകൾക്ക് ഒത്തുകളിയിൽ പങ്കുണ്ടോ എന്നുള്ളതും അന്വേഷിക്കുന്നുണ്ട്.ഇക്കാര്യത്തിൽ കടുത്ത നടപടികൾ എടുക്കും എന്ന് തന്നെയാണ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ അധികൃതർ ഇപ്പോൾ അറിയിച്ചിട്ടുള്ളത്.
അന്താരാഷ്ട്ര മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തു തുടങ്ങി. ഈ വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങൾ പങ്കുവെച്ചതോടെ ഇന്ത്യൻ ഫുട്ബോൾ കൂടുതൽ നാണം കെടുകയാണ് ചെയ്തിട്ടുള്ളത്.കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമാണ് ഇതിലെ വിവരങ്ങൾ പുറത്തേക്ക് വരിക. ആജീവനാന്ത വിലക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ കൈക്കൊള്ളണമെന്ന് തന്നെയാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആവശ്യപ്പെട്ടിട്ടുള്ളത്.