സമീപകാലത്ത് ഇന്ത്യൻ ഫുട്ബോളിനെ ശക്തിപ്പെടുത്താൻ വേണ്ടി കൂടുതൽ ബൃഹത്തായ പദ്ധതികളാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്. പക്ഷേ ഇനിയും ഒരുപാട് മുന്നോട്ട് പോവാൻ ഇന്ത്യൻ ഫുട്ബോളിന് ഉണ്ട് എന്നുള്ളത് വ്യക്തമായ കാര്യമാണ്.കഴിഞ്ഞ ഏഷ്യൻ കപ്പിലെ പ്രകടനം തന്നെ അതിന് ഉദാഹരണമാണ്. അതുകൊണ്ടുതന്നെ കൂടുതൽ മികച്ച രീതിയിലുള്ള സീസണാണ് ഇപ്പോൾ AIFF രൂപകൽപ്പന ചെയ്തിട്ടുള്ളത്.
അടുത്ത സീസണിന്റെ കാര്യത്തിലുള്ള ഒഫീഷ്യൽ പ്രഖ്യാപനം AIFF നടത്തിയിട്ടുണ്ട്. അനവധി മത്സരങ്ങൾ ഫുട്ബോൾ ആരാധകർക്ക് കാണാൻ കഴിയും.ഒരു ഉത്സവ കാലം തന്നെയാണ് കാത്തിരിക്കുന്നത് എന്ന് പറയാം.ആ ഷെഡ്യൂളുകളിലൂടെ നമുക്ക് കണ്ണോടിക്കാം. സൂപ്പർ കപ്പ് അതല്ലെങ്കിൽ ഫെഡറേഷൻ കപ്പ് ഐഎസ്എൽ,ഐ ലീഗ് മത്സരങ്ങൾക്കിടയിൽ ഒഴിവിനനുസരിച്ചാണ് നടത്തപ്പെടുക. 2024 ഒക്ടോബർ ഒന്നാം തീയതിക്കും 2025 മേയ് പതിനഞ്ചാം തീയതിക്കും ഇടയിലാണ് ഈ കപ്പുകൾ നടത്തപ്പെടുക.
2024/25 സീസണിലെ ഡ്യൂറന്റ് കപ്പ് ജൂലൈ 26ആം തീയതിയാണ് ആരംഭിക്കുക. ഓഗസ്റ്റ് 31 ആം തീയതി വരെ ഇത് നീണ്ടുനിൽക്കും. ഇന്ത്യൻ വിമൻസ് ലീഗിന്റെ കാര്യം കൂടി എടുത്തു പറയേണ്ടതുണ്ട്. 2024 ഒക്ടോബർ 25ആം തീയതി മുതൽ 2025 ഏപ്രിൽ 30ആം തീയതി വരെയുള്ള ആറുമാസകാലമാണ് ഇത് നടത്തപ്പെടുക. ഇന്ത്യയിലെ സെക്കൻഡ് ഡിവിഷനായ ഐ ലീഗ് 2024 ഒക്ടോബർ 19 ആം തീയതിയാണ് ആരംഭിക്കുക. 2025 ഏപ്രിൽ 30ആം തീയതി അവസാനിക്കുകയും ചെയ്യും. ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഐഎസ്എല്ലിന്റെ ഷെഡ്യൂളും ഇവർ പുറത്ത് വിട്ടിട്ടുണ്ട്.
2024/25 സീസൺ 2024 സെപ്റ്റംബർ പതിനാലാം തീയതിയാണ് ആരംഭിക്കുക.2025 ഏപ്രിൽ മുപ്പതാം തീയതി നമുക്ക് ഐഎസ്എൽ കാണാൻ സാധിക്കും. ഇന്ത്യയിലെ തേർഡ് ഡിവിഷനായ ഐ ലീഗ് 2 ജനുവരി രണ്ടാം തീയതി ആരംഭിച്ച്ഏപ്രിൽ മുപ്പതാം തീയതിയാണ് അവസാനിക്കുക. ഇന്ത്യയിലെ ഫോർത്ത് ഡിവിഷനായ ഐ ലീഗ് 3 ഈ വർഷം ഓഗസ്റ്റ്ഒന്നാം തീയതി ആരംഭിച്ച സെപ്റ്റംബർ 30 ആം തീയതി അവസാനിക്കും. അതുപോലെതന്നെ AIFF യൂത്ത് ലീഗുകൾ നടത്തപ്പെടുന്നുണ്ട്.അണ്ടർ 13,15,17 ടൂർണമെന്റുകളാണ് നടത്തപ്പെടുക.2024 സെപ്റ്റംബർ ഒന്നാം തീയതി 2025 മെയ് 31 ആം തീയതി വരെയുള്ള കാലയളവുകളിലാണ് ഈ ടൂർണമെന്റുകൾ നടത്തപ്പെടുക.
ചുരുക്കത്തിൽ ഒരു നീളമേറിയ സീസൺ ആണ് നമ്മെ കാത്തിരിക്കുന്നത്. മാത്രമല്ല എല്ലാ മേഖലകൾക്കും പ്രാധാന്യം നൽകിയതായും ഇതിൽ നിന്നും വളരെ വ്യക്തമാണ്. ഇതൊക്കെ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് കൂടുതൽ ഉപയോഗപ്രദമാകും.