കലിംഗ സൂപ്പർ കപ്പിൽ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ മുംബൈ സിറ്റിയെ തോൽപ്പിച്ചുകൊണ്ട് ഫൈനലിൽ എത്താൻ ഒഡീഷക്ക് കഴിഞ്ഞിരുന്നു. ആ മത്സരത്തിന്റെ അവസാനത്തിൽ നിരവധി വിവാദങ്ങൾ നടന്നിരുന്നു. റഫറിയുടെ തീരുമാനങ്ങളിൽ മുംബൈ സിറ്റി ആരാധകർ പ്രതിഷേധിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ റോസ്റ്റിൻ ഗ്രിഫിത്ത്സ്,പെരേര ഡയസ്,ഗുർകീരത് സിംഗ് എന്നിവർക്ക് റെഡ് കാർഡ് ലഭിച്ചിരുന്നു.
റഫറിമാരുടെ മോശം തീരുമാനങ്ങൾ പലപ്പോഴും താരങ്ങളെ ദേഷ്യം പിടിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ പല താരങ്ങളും പരിധി വിട്ട് പെരുമാറാറുണ്ട്. അത്തരത്തിൽ പെരുമാറിയ ഗ്രിഫിത്ത്സിനും ഡയസിനും AIFF അച്ചടക്ക കമ്മറ്റി വിലക്ക് നൽകിയിരുന്നു. 5 മത്സരങ്ങളിലാണ് ഗ്രിഫിത്ത്സിനെ വിലക്കിയതെങ്കിൽ നാല് മത്സരങ്ങളിലാണ് ഡയസിനെ AIFF വിലക്കിയിട്ടുള്ളത്.എന്നാൽ ഗ്രിഫിത്ത്സ് നേരത്തെ തന്നെ ഇന്ത്യ വിട്ടിട്ടുണ്ട്.
പക്ഷേ ആരാധകർ മറ്റൊരു നിരീക്ഷണവുമായി രംഗത്തു വന്നിട്ടുണ്ട്. അതായത് ഇന്ത്യൻ റഫറിമാരുടെ നിലവാരം നൽകുന്ന താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. വളരെ മോശം തീരുമാനങ്ങൾ കാരണമാണ് പല താരങ്ങളും ഇത്രയധികം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്. എന്നാൽ ഈ താരങ്ങളെയെല്ലാം വിലക്ക് കൊടുത്ത് ഒതുക്കുന്നതുകൊണ്ട് കാര്യങ്ങൾ പരിഹരിക്കപ്പെടില്ല.മറിച്ച് റഫറിമാരുടെ നിലവാരം ഉയർത്താൻ ശ്രമിക്കണം.എന്നാൽ മാത്രമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് അറുതി വരികയുള്ളൂ.ഇതൊക്കെയാണ് ആരാധകരുടെ നിഗമനങ്ങൾ.
ഗ്രെഗ് സ്റ്റുവർറ്റും ഗ്രിഫിത്ത്സും ഇന്ത്യ വിട്ട് പുറത്ത് പോകാനുള്ള കാരണം ഇത്തരത്തിലുള്ള വിവാദങ്ങളാണ്. നേരത്തെ സ്റ്റുവർറ്റിന് റെഡ് കാർഡ് കാണേണ്ടി വരികയും വിലക്ക് ലഭിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ അദ്ദേഹം ക്ലബ്ബ് വിട്ടു.ഗ്രിഫിത്ത്സിന്റെ കാര്യത്തിലും അങ്ങനെ തന്നെ.ഈ മോശം റഫറി വിവാദങ്ങളും താരങ്ങളെ വല്ലാതെ മനം മടുപ്പിക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ഇപ്പോൾ മികച്ച താരങ്ങൾ ഐഎസ്എൽ വിടുന്നത് എന്നുള്ള നിരീക്ഷണവും ആരാധകർ നടത്തുന്നുണ്ട്.
ചുരുക്കത്തിൽ ഇങ്ങനെ പോയാൽ അധികം വൈകാതെ ഐഎസ്എല്ലിന് അകാലചരമം പ്രാപിക്കേണ്ടി വരും എന്നാണ് ഫുട്ബോൾ ആരാധകർ നൽകുന്ന മുന്നറിയിപ്പ്. എത്രയും പെട്ടെന്ന് റഫറിയിങ് നിലവാരം വർധിപ്പിച്ചിട്ടില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. കൂടുതൽ മികച്ച താരങ്ങളെ ലീഗിലേക്ക് ആകർഷിക്കണമെങ്കിലും എല്ലാ നിലക്കും ലീഗിന് ക്വാളിറ്റി ആവശ്യമാണ്.