ഇന്ത്യൻ സൂപ്പർ ലീഗിന് കഴിഞ്ഞ സീസണിൽ തന്നെ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് റഫറിയിങ്ങിന്റെ കാര്യത്തിലാണ് ഈ വിമർശനങ്ങൾ അധികവും ഉയരാറുള്ളത്. തുടർച്ചയായി പിഴവുകൾ റഫറിമാരുടെ ഭാഗത്തു നിന്നുണ്ടാവുന്നുണ്ട്. അത് പരിഹരിക്കണമെന്ന് നിരന്തരമായി കൊണ്ട് പരിശീലകരും മറ്റും ആവശ്യപ്പെടുന്നുണ്ട്.
AIFF പ്രസിഡന്റ് കഴിഞ്ഞ സീസണിന് ശേഷം ചില കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. അതായത് ഇന്ത്യയിൽ VAR ലൈറ്റ് കൊണ്ടുവരുമെന്നായിരുന്നു വാഗ്ദാനം.പക്ഷേ ഇത്തവണ നടപ്പിലാക്കാൻ അത് കഴിഞ്ഞിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വുക്മനോവിച്ച് അടക്കമുള്ളവർ നിരന്തരം ഇത് ഓർമിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ VAR നിർബന്ധമാണെന്നും അല്ലെങ്കിൽ കാണാൻ ആളുണ്ടാവില്ല എന്നുമുള്ള മുന്നറിയിപ്പ് വുക്മനോവിച്ച് നൽകിയിരുന്നു.
AIFF ന്റെ ജനറൽ സെക്രട്ടറിയായ ഷാജി പ്രഭാകരൻ ട്വിറ്ററിൽ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് വേണ്ടിയുള്ള മിഷനെ കൈകോർക്കാം എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് ആയിരുന്നത് അത്. അതിന് താഴെ ഒരു ഫുട്ബോൾ ആരാധകൻ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് VAR ലൈറ്റ് നടപ്പിലാക്കാത്തത് എന്നായിരുന്നു ചോദ്യം. നമ്മുടെ പക്കൽ ഫണ്ടില്ല എന്നാണ് ഷാജി പ്രഭാകരൻ അതിന് മറുപടി നൽകിയത്.
We don’t have funds
— Shaji Prabhakaran (@Shaji4Football) November 6, 2023
അതായത് AIFF ന്റെ കയ്യിൽ പണമില്ല.ഫുട്ബോളിന് ആവിശ്യമായ ഫണ്ട് ഗവണ്മെന്റിൽ നിന്നും ലഭിക്കുന്നില്ല. മറ്റു മാർഗ്ഗങ്ങളിലൂടെ ആവശ്യമായ പണം സമാഹരിക്കാൻ കഴിയുന്നുമില്ല. പണത്തിന്റെ അഭാവം കൊണ്ടുതന്നെയാണ് VAR വരാത്തത് എന്നാണ് വ്യക്തമാവുന്നത്. അതുകൊണ്ടുതന്നെ ഫുട്ബോൾ ആരാധകർ ഇതിനെതിരെ പ്രതിഷേധം ഉയർത്തുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിൽ ഒന്നായ ഇന്ത്യക്ക് ഫണ്ടിന്റെ അഭാവം ഉണ്ട് എന്നത് ഏവരെയും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. ആവശ്യമായ പിന്തുണ ഇന്ത്യൻ ഫുട്ബോളിൽ ലഭിക്കുന്നില്ല എന്നത് തന്നെയാണ് ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യം.അതുകൊണ്ടുതന്നെ ഇൻകം ജനറേറ്റ് ചെയ്യാനും കഴിയുന്നില്ല. ഏതായാലും ഇന്ത്യൻ ഫുട്ബോളിന് ഭാവിയിലെങ്കിലും വളർച്ച ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.