ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏറ്റവും വലിയ പോരായ്മ എന്തെന്ന് ചോദിച്ചാൽ എല്ലാവരും നിസംശയം പറയുന്ന ഉത്തരം റഫറിയിങ് തന്നെയാണ്. വളരെ മോശം റഫറിയിങാണ് ഐഎസ്എല്ലിൽ ഉള്ളത്.ഇതുവരെ യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല എന്നുള്ളത് മാത്രമല്ല നാൾക്കുനാൾ റഫറിയിങ് മോശമാവുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതിഷേധങ്ങൾ ക്ലബ്ബുകളിൽ നിന്നും ആരാധകരിൽ നിന്നും ഉയർന്നു വരാറുണ്ട്.
ഇത് പരിഹരിക്കാൻ വേണ്ടി VAR നടപ്പിലാക്കണമെന്ന ആവശ്യം ഒരുപാട് തവണ ഉയർത്തിയതാണ്. പക്ഷേ അത് ഇതുവരെ AIFF ചെവികൊണ്ടിരുന്നില്ല.ഈ സീസണിലേക്ക് VAR ലൈറ്റ് കൊണ്ടുവരുമെന്നുള്ള വാഗ്ദാനം AIFF പ്രസിഡന്റ് നൽകിയിരുന്നു. പക്ഷേ അതും നടപ്പിലായിരുന്നില്ല. ഭീമമായ സാമ്പത്തിക ചിലവ് ചൂണ്ടിക്കാണിച്ചുകൊണ്ട് AIFF അതിൽ നിന്നും പിൻവാങ്ങുകയായിരുന്നു.
പക്ഷേ ഇത്തവണയൊക്കെ വ്യാപക പ്രതിഷേധങ്ങളാണ് നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇനി VAR നടപ്പിലാക്കാതെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് തരമില്ല. അതുകൊണ്ടുതന്നെ അടുത്ത സീസൺ മുതൽ ഐഎസ്എല്ലിൽ VAR ഉണ്ടായിരിക്കും. അത് നടപ്പിലാക്കാൻ അവർ ഉദ്ദേശിക്കുന്നുണ്ട്.
ഇന്ത്യൻ ട്രാൻസ്ഫർ എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.കോടികൾ ചിലവഴിച്ചു കൊണ്ടാണ് ഐഎസ്എല്ലിൽ VAR കൊണ്ടുവരുന്നത്. കൃത്യമായി പറയുകയാണെങ്കിൽ 25 കോടിയോളം രൂപ VAR നടപ്പിലാക്കാൻ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത 5 വർഷത്തേക്കാണ് ഈ ചിലവ് വരിക.ടൈംസ് ഓഫ് ഇന്ത്യ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Var വരുന്നതോടുകൂടി ഐഎസ്എല്ലിലെ ഭൂരിഭാഗം റഫറിയിങ് പ്രശ്നങ്ങൾക്കും വിരാമം ആവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എന്നാൽ VAR ഉണ്ടായിട്ടുപോലും യൂറോപ്പിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പൂർണ്ണമായും പ്രശ്നങ്ങൾ ഇല്ലാതാവുമെന്നുള്ളത് അതിമോഹമാണ്. പക്ഷേ ഏറെക്കുറെ മികച്ച രൂപത്തിൽ തന്നെ കാര്യങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കും.