ഇന്ത്യയിലെ ഫസ്റ്റ് ഡിവിഷനായിക്കൊണ്ട് ഇക്കാലമത്രയും പരിഗണിച്ച് പോന്നിരുന്നത് ഐ ലീഗിനെയായിരുന്നു. എന്നാൽ ഐഎസ്എലിന്റെ വരവോടുകൂടി ഐ ലീഗ് സെക്കൻഡ് ഡിവിഷനായി മാറുകയായിരുന്നു. ഐ ലീഗിൽ കിരീട ജേതാക്കളാവുന്ന ഐഎസ്എല്ലിലേക്ക് പ്രമോഷൻ നേടാം.അതുകൊണ്ടുതന്നെ ഐലീഗിലും കടുത്ത പോരാട്ടങ്ങളാണ് ഇപ്പോൾ അരങ്ങേറി കൊണ്ടിരിക്കുന്നത്.എന്നാൽ ഐ ലീഗുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന ഒരു വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.PTI ആണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്.
അതായത് ഐ ലീഗിൽ കളിക്കുന്ന AIFFൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചില താരങ്ങളെ ചിലർ സമീപിച്ചിട്ടുണ്ട്.ഒത്തു കളിക്ക് വേണ്ടിയും വാതുവപ്പിനു വേണ്ടിയുമാണ് സമീപിച്ചിട്ടുള്ളത്. അത്തരത്തിൽ താരങ്ങളെ ചിലർ സമീപിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ താരങ്ങൾ പണം വാങ്ങിയോ? അതല്ലെങ്കിൽ ഏതെങ്കിലും രൂപത്തിലുള്ള ഒത്തുകളികൾ നടന്നുവോ എന്നുള്ളതൊന്നും വ്യക്തമല്ല. അങ്ങനെ നടന്നിട്ടില്ല എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ ഐ ലീഗിനെ നശിപ്പിക്കാനുള്ള ഒരു ഇവിടെ നടന്നു എന്നത് വ്യക്തമാണ്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തന്നെ ഇക്കാര്യം സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ചിലർ ഐ ലീഗിൽ ഒത്തുകളി നടത്താൻ വേണ്ടി ശ്രമങ്ങൾ നടത്തി എന്നുള്ളത് AIFF പ്രസിഡന്റ് കല്യാൺ ചൗബേ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഫുട്ബോളിനെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകുമെന്നും ഇദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോകാം.
ഞങ്ങളുടെ താരങ്ങളെ സ്വാധീനിക്കാൻ വേണ്ടി പലതവണ ശ്രമങ്ങൾ നടന്നതായി ഉള്ള വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾ ഈ സംഭവവികാസങ്ങൾ കൃത്യമായി പരിശോധിക്കുകയാണ്.അന്വേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്.ആവശ്യമായ നടപടികൾ തീർച്ചയായും ഞങ്ങൾ കൈക്കൊള്ളും. ഈ മനോഹരമായ ഗെയിമിനെയും ഞങ്ങളുടെ താരങ്ങളെയും ഞങ്ങൾ സംരക്ഷിക്കുക തന്നെ ചെയ്യും,AIFF പ്രസിഡന്റ് പറഞ്ഞു.
ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത് താരങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല എന്നുള്ളതാണ്.ഒത്തുകളിക്ക് താരങ്ങൾ സമ്മതിച്ചിട്ടില്ല എന്ന് വേണം അനുമാനിക്കാൻ. പക്ഷേ അത് ഉറപ്പാക്കാൻ ആയിട്ടില്ല. കൂടുതൽ വ്യക്തമായ വിവരങ്ങൾ അന്വേഷണങ്ങളിലൂടെ ലഭിക്കേണ്ടതുണ്ട്. ഏതായാലും ഇത് ഇന്ത്യൻ ഫുട്ബോളിന് തന്നെ നാണക്കേടാണ്.എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടുമെന്ന് പ്രത്യാശിക്കാം.