ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം എഡിഷൻ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ ഒന്നാം സ്ഥാനത്ത് വരുന്നത് മുംബൈ സിറ്റി എഫ്സിയാണ്. രണ്ടാമത് ഒഡീഷയും മൂന്നാമത് മോഹൻ ബഗാനും നാലാമത് ഗോവയുമാണ് വരുന്നത്. അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.സമീപകാലത്തെ മോശം പ്രകടനം കേരള ബ്ലാസ്റ്റേഴ്സിന് വിനയാവുകയായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ നിയമങ്ങൾ പ്രകാരം ആറ് വിദേശ താരങ്ങളെ മാത്രമാണ് രജിസ്റ്റർ ചെയ്യാൻ സാധിക്കുക.അതിൽ ഒരു മത്സരത്തിൽ ഒരേസമയം കളിപ്പിക്കാൻ സാധിക്കുക നാല് വിദേശ താരങ്ങളെ മാത്രമാണ്. ബാക്കി 7 താരങ്ങൾ ഡൊമസ്റ്റിക് താരങ്ങളായിരിക്കണം.അതാണ് നിലവിലെ നിയമം. എന്നാൽ വിദേശ താരങ്ങളുടെ കാര്യത്തിലെ നിയമത്തിൽ ഒരു ചെറിയ മാറ്റം അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഉണ്ടായേക്കും.
അതായത് 6 വിദേശ താരങ്ങളെ രജിസ്റ്റർ ചെയ്യുന്നതിന് പകരം 7 വിദേശ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ ടീമുകൾക്ക് സാധിക്കും.ഒരു വിദേശ താരത്തിന്റെ സ്ലോട്ട് കൂടി വർദ്ധിപ്പിക്കുകയാണ്.ഇന്ത്യൻ ട്രാൻസ്ഫർ എന്ന മാധ്യമമാണ്. പക്ഷേ സ്റ്റാർട്ടിങ് ഇലവനിൽ കളിപ്പിക്കാൻ പറ്റുന്ന വിദേശ താരങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ വ്യക്തതകൾ ഒന്നും വന്നിട്ടില്ല. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം നാല് വിദേശ താരങ്ങളെ തന്നെയാണ് കളിപ്പിക്കാൻ സാധിക്കുക.പക്ഷേ അക്കാര്യത്തിൽ മാറ്റങ്ങൾ വന്നേക്കാം.
പരിക്കിന്റെ പ്രശ്നങ്ങൾ അലട്ടുന്നത് കൊണ്ട് തന്നെ വിദേശ താരങ്ങളുടെ സ്ലോട്ട് ടീമുകൾക്ക് ഒരു തലവേദനയാണ്. കേരള ബ്ലാസ്റ്റേഴ്സിന് തന്നെ ഈ സീസണിൽ പലപ്പോഴും വലിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നിരുന്നു.നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് ആകെ 9 വിദേശ താരങ്ങൾ ഉണ്ട്.ഡ്രിൻസിച്ച്,ലെസ്ക്കോവിച്ച്,ദിമി,ലൂണ,ചെർനിച്ച്,സോറ്റിരിയോ,പെപ്ര,ജസ്റ്റിൻ ഇമ്മാനുവൽ,സക്കായ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ. ഇതിൽ മൂന്ന് താരങ്ങൾ പരുക്ക് മൂലം പുറത്താണ്.ലൂണ,സോറ്റിരിയോ,പെപ്ര എന്നിവരാണ് പരിക്ക് കാരണം പുറത്തായിട്ടുള്ളത്.
ബാക്കിയുള്ള 6 വിദേശ താരങ്ങളാണ് ഇപ്പോൾ ടീമിന്റെ ഭാഗമായിട്ടുള്ളത്. രജിസ്റ്റർ ചെയ്യപ്പെട്ട 6 താരങ്ങളുടെ സ്ഥാനത്ത് ഏത് താരങ്ങളായി കൊണ്ട് ഉയരും എന്നുള്ളത് ബ്ലാസ്റ്റേഴ്സിനെ പോലെയുള്ള ക്ലബ്ബുകൾക്ക് തന്നെയാണ് ഗുണകരമാവുക. മാത്രമല്ല ഗോവയുടെ നോഹിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രമിക്കുന്നുണ്ട്. ഈ വിദേശ സ്ലോട്ട് ഉയർന്നാൽ നോഹക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു വിദേശ താരത്തെ ഒഴിവാക്കേണ്ടി വരില്ല.കൂടുതൽ വിദേശ താരങ്ങളെ കളിപ്പിക്കാനുള്ള അനുമതി നൽകണം എന്ന് തന്നെയാണ് ആരാധകരുടെയും ആവശ്യം.