2024/25 സീസണിന് തുടക്കമാവുകയാണ്. ഇന്ത്യയിൽ ഡ്യൂറന്റ് കപ്പോട് കൂടിയാണ് സീസൺ ആരംഭിക്കുന്നത്.ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ എതിരാളികൾ മുംബൈ സിറ്റിയാണ്.ഓഗസ്റ്റ് ഒന്നാം തീയതിയാണ് ഈ ഒരു മത്സരം നടക്കുക.
ഡ്യൂറന്റ് കപ്പിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രവേശിക്കും.ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഐഎസ്എല്ലിന് വേണ്ടി തന്നെയാണ്.അതുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. സെപ്റ്റംബർ പതിനാലാം തീയതി ഐഎസ്എൽ ആരംഭിച്ചേക്കും എന്നാണ് റൂമറുകൾ. ഉദ്ഘാടന മത്സരം കൊൽക്കത്തയിൽ വച്ചു കൊണ്ടായിരിക്കും അരങ്ങേറുക എന്നും വാർത്തകൾ ഉണ്ട്.
ഉദ്ഘാടന മത്സരത്തിൽ ആരൊക്കെ തമ്മിലായിരിക്കും ഏറ്റുമുട്ടുക എന്നത് വ്യക്തമല്ല.ഏതെങ്കിലും ഒരു കൊൽക്കത്തൻ ക്ലബ്ബ് ഉണ്ടാകും എന്നത് ഉറപ്പാണ്. ഇത്തവണ ഐഎസ്എല്ലിൽ 3 കൊൽക്കത്തൻ ക്ലബ്ബുകൾ ഉണ്ട്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നിവർക്ക് പുറമേ ഐ ലീഗിൽ നിന്നും പ്രമോഷൻ നേടിക്കൊണ്ട് വന്ന മുഹമ്മദൻ എസ്സിയും ഇത്തവണ മാറ്റുരക്കുന്നുണ്ട്.
ഹൈദരാബാദ് എഫ്സിയുടെ കാര്യത്തിലുള്ള അനിശ്ചിതത്വം ഇതുവരെ നേടിയിട്ടില്ല. ഇത്തവണത്തെ ലീഗിൽ അവർ പങ്കെടുക്കുമോ ഇല്ലയോ എന്നുള്ളത് വ്യക്തമായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭൂരിഭാഗം താരങ്ങളും ക്ലബ്ബ് വിട്ടിരുന്നു.അക്കാദമിയിലെ ചില ഇന്ത്യൻ താരങ്ങൾ മാത്രമാണ് അവരോടൊപ്പം ഉള്ളത്. ക്ലബ്ബിനെ ഏറ്റെടുക്കാൻ പുതിയ ഉടമസ്ഥരെ അവർക്ക് ലഭിച്ചിട്ടുമില്ല. ക്ലബ്ബിനെ ഏറ്റെടുക്കാൻ വേണ്ടി ഏതെങ്കിലും ഉടമസ്ഥർ വന്നിട്ടില്ലെങ്കിൽ ഹൈദരാബാദ് പൂട്ടിപ്പോവേണ്ട ഒരു സ്ഥിതി ഉണ്ടാവാൻ സാധ്യതയുണ്ട്.
വരുന്ന ഐഎസ്എല്ലിൽ റെലഗേഷൻ ഉണ്ടാവില്ല എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. കുറച്ച് കഴിഞ്ഞിട്ട് റെലഗേഷൻ നടപ്പിലാക്കാനാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനം.മികച്ച രൂപത്തിൽ ഇത്തവണത്തെ ഐഎസ്എൽ നടത്തപ്പെടും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.റഫറിയിങ് മിസ്റ്റേക്കുമായി ബന്ധപ്പെട്ടുകൊണ്ട് ഒരുപാട് വിമർശനങ്ങൾ പലപ്പോഴും ഇന്ത്യൻ സൂപ്പർ ലീഗിന് കേൾക്കേണ്ടി വരാറുണ്ട്. ഇത്തവണ അതൊന്നും ഉണ്ടാവില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.