കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായ വിധമൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. ബംഗളൂരു ഒരു വിവാദ ഗോൾ നേടുകയും അത് റഫറിയായ ക്രിസ്റ്റൽ ജോൺ അനുവദിക്കുകയായിരുന്നു.ഇതേ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.ഇവാൻ വുക്മനോവിച്ച് നൽകിയ നിർദ്ദേശപ്രകാരം ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരം ബഹിഷ്കരിക്കുകയായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിയിങ്ങിനെതിരെ നടന്ന ഏറ്റവും വലിയ പ്രതിഷേധം ആയിരുന്നു അത്. എന്നാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുകയാണ് ചെയ്തത്. റഫറി ക്രിസ്റ്റൽ ജോണിനെ അന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംരക്ഷിക്കുകയാണ് ചെയ്തത്.മറിച്ച് കേരള ബ്ലാസ്റ്റേഴ്സിനെതിരെയും പരിശീലനെതിരെയും കടുത്ത നടപടികൾ വന്നു.
ഒരു വലിയ തുകയാണ് ബ്ലാസ്റ്റേഴ്സിന് ഫൈൻ ലഭിച്ചത്. കൂടാതെ ഇവാന് സസ്പെൻഷൻ ലഭിക്കുകയും ചെയ്തു. അന്ന് റഫറിക്കെതിരെ ബ്ലാസ്റ്റേഴ്സും ആരാധകരും വലിയ പ്രതിഷേധങ്ങൾ നടത്തിയപ്പോഴും മറ്റുള്ള ക്ലബ്ബുകളും അവരുടെ ആരാധകരും പരിഹാസത്തോടെ തള്ളുകയായിരുന്നു. എന്നാൽ ക്രിസ്റ്റൽ ജോണിന്റെ തെറ്റായ തീരുമാനങ്ങൾ മറ്റുള്ള ക്ലബ്ബുകൾക്ക് കൂടി തിരിച്ചടിയായി തുടങ്ങിയിട്ടുണ്ട്.
ഒഡീഷയും മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടിയ കഴിഞ്ഞ മത്സരം എല്ലാവർക്കും ഓർമ്മയുണ്ടാകും.സംഘർഷഭരിതമായിരുന്നു മത്സരം.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. സമനിലയിൽ പിരിഞ്ഞ ആ മത്സരത്തിൽ റഫറി ജോണിന്റെ നിരവധി മിസ്റ്റേക്കുകൾ ഉണ്ടായിരുന്നു.പ്രത്യേകിച്ച് അദ്ദേഹത്തിന്റെ തെറ്റായ തീരുമാനങ്ങൾ തീർച്ചയായും മോഹൻ ബഗാനായിരുന്നു. മോഹൻ ബഗാൻ താരങ്ങളും അവരുടെ പരിശീലകനായ യുവാനും റഫറി ക്രിസ്റ്റൽ ജോണിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു.എന്നാൽ അതൊന്നും ഫലം കണ്ടിട്ടില്ല.
ഇപ്പോഴിതാ മോഹൻബഗാൻ മാനേജ്മെന്റ് ഒരു ഒഫീഷ്യൽ പരാതി തന്നെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അയച്ചിട്ടുണ്ട്.ക്രിസ്റ്റൽ ജോണിനെതിരെയാണ് പരാതി.തെളിവുകൾ അടക്കമാണ് അവർ സമർപ്പിച്ചിട്ടുള്ളത്. മത്സരത്തിന്റെ വീഡിയോ ക്ലിപ്പുകൾ അവർ AIFF ന് അയച്ചിട്ടുണ്ട്. മുൻപ് കേരള ബ്ലാസ്റ്റേഴ്സ് അനുഭവിച്ചത് ഇപ്പോൾ മോഹൻ ബഗാൻ അനുഭവിക്കുന്നു.ഇനി AIFF ഇക്കാര്യത്തിൽ എന്ത് തീരുമാനം എടുക്കും എന്നതാണ് കാണേണ്ടത്. റഫറിയെ സംരക്ഷിക്കുമോ അതോ മോഹൻ ബഗാന് അനുകൂലമായ നിലപാട് വരുമോ എന്നതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്.