കലിംഗ സൂപ്പർ കപ്പിൽ ദയനീയമായ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു കഴിഞ്ഞു.തികച്ചും പരിതാപകരമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. ഇത്രയും വലിയ ഒരു തോൽവി നോർത്ത് ഈസ്റ്റിനോട് വഴങ്ങേണ്ടിവരും എന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല.
തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പരാജയപ്പെട്ടു കഴിഞ്ഞു. അതിനുമുൻപ് ജംഷെഡ്പൂർ എഫ്സി രണ്ടിനെതിരെ 3 ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു. അതോട് കൂടി തന്നെ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ നിന്നും പുറത്തായിരുന്നു. അതുകൊണ്ടുതന്നെ ഇന്നലത്തെ മത്സരത്തിൽ പലവിധ പരീക്ഷണങ്ങളും വുക്മനോവിച്ച് നടത്തിയിരുന്നു.
വലിയ പ്രാധാന്യമൊന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സൂപ്പർ നൽകിയിട്ടില്ല എന്നുള്ളത് വ്യക്തമാണ്.അതിന്റെ കാരണം ഇന്ത്യൻ സൂപ്പർ ലീഗ് തന്നെയാണ്.കാരണം ഐഎസ്എല്ലിൽ വളരെ മികച്ച രൂപത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ടുപോകുന്നു.12 മത്സരങ്ങൾ പിന്നിട്ടപ്പോൾ 8 മത്സരങ്ങളിൽ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്താണ്.ഫസ്റ്റ് ലെഗ് മത്സരങ്ങളാണ് പൂർത്തിയായിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് അവസാനിച്ചതോടുകൂടി ആരാധകർക്ക് ഇനി അറിയേണ്ടത് ഐഎസ്എൽ ഇനി എന്ന് പുനരാരംഭിക്കും എന്നുള്ളതാണ്.അതിന്റെ ഫിക്സ്ചർ ഇതുവരെ പുറത്തുവിടാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തയ്യാറായിട്ടില്ല.പക്ഷേ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി മൂന്നാം തീയതിയായിരിക്കും ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കുക എന്നാണ് അറിയാൻ കഴിയുന്നത്.അതിന് മുൻപ് തന്നെ കലിംഗ സൂപ്പർ കപ്പ് അവസാനിക്കും. പക്ഷേ ഐഎസ്എൽ മത്സരങ്ങളുടെ ഫിക്സ്ചർ പുറത്തു വരേണ്ടതുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുണ്ട്.കരുത്തരായ മുംബൈ സിറ്റി,മോഹൻ ബഗാൻ എന്നിവരെയൊക്കെ പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ സൂപ്പർ കപ്പിലെ മോശം പ്രകടനം സൂപ്പർ ലീഗിലും ബാധിക്കുമോ എന്നതാണ് ആരാധകരുടെ ഏറ്റവും പ്രധാനപ്പെട്ട ആശങ്ക. ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് തുടർന്ന് പോന്ന ആ റിതം തെറ്റാനുള്ള സാധ്യത ഇവിടെ എല്ലാവരും കാണുന്നുണ്ട്.