ഐഎസ്എല്ലിന്റെ ഒഫീഷ്യൽ ടീം ഓഫ് ദി വീക്ക്, കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഇടം നേടിയത് ഒരേയൊരു സൂപ്പർതാരം മാത്രം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങൾ ഇപ്പോൾ അവസാനിച്ചിട്ടുണ്ട്. ഹൈദരാബാദും ഗോവയും തമ്മിലുള്ള മത്സരം നടന്നിട്ടില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്.ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്.ഒഡീഷ,ബ്ലാസ്റ്റേഴ്സ്,മുംബൈ എന്നിവർ തൊട്ടു പിറകിൽ വരുന്നു. ഏറ്റവും അവസാന സ്ഥാനത്തുള്ളത് ചെന്നൈയിൻ എഫ്സിയാണ്.

ആദ്യ റൗണ്ടിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീം ഓഫ് ദി വീക്ക് ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് തന്നെ ഒഫീഷ്യലായി കൊണ്ട് പുറത്തുവിട്ടിട്ടുണ്ട്. ഇലവനിൽ ഇടം നേടിയത് ഒരേയൊരു കേരള ബ്ലാസ്റ്റേഴ്സ് താരമാണ്. അത് മറ്റാരുമല്ല നായകനായ അഡ്രിയാൻ ലൂണയാണ്. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തുകയും ഒരു ഗോൾ നേടുകയും ചെയ്ത താരമാണ് ലൂണ.

മലയാളി താരമായ സഹൽ അബ്ദുസമദും ഈ ബെസ്റ്റ് ഇലവനിൽ ഇടം നേടിക്കഴിഞ്ഞു. നിലവിൽ മോഹൻ ബഗാന് വേണ്ടിയാണ് സഹൽ കളിക്കുന്നത്.ഈ ടീമിന്റെ പരിശീലകനായി കൊണ്ട് ഐഎസ്എൽ തിരഞ്ഞെടുത്തിരിക്കുന്നത് സെർജിയോ ലൊബേരയെയാണ്. മലയാളി ഗോൾകീപ്പറായ ടിപി രഹനേഷും ഈ ടീം ഓഫ് ദി വീക്കിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

ഗോൾകീപ്പർ പൊസിഷനിൽ ജംഷഡ്പൂരിന്റെ രഹ്നേഷാണ്. മൂന്ന് ഡിഫൻഡർമാരാണ് ഉള്ളത്.ഒഡീഷയുടെ മുർത്തദാ ഫാൾ, ജംഷഡ്പൂരിന്റെ എൽസിഞ്ഞോ, ഒഡീഷയുടെ എമി റണവാടെ എന്നിവരാണ് സ്ഥാനം നേടിയിട്ടുള്ളത്.മധ്യനിരയിൽ അഡ്രിയാൻ ലൂണ, സഹൽ അബ്ദു സമദ് എന്നിവർ വരുന്നു. അവർക്കൊപ്പം ഈസ്റ്റ് ബംഗാളിന്റെ സൗൾ ക്രിസ്പോ, ഒഡീഷയുടെ ലെന്നി റോഡ്രിഗസ് എന്നിവർ സ്ഥാനം നേടിയിട്ടുണ്ട്.

മോഹൻ ബഗാനിന്റെ ദിമിത്രിയോസ് പെട്രറ്റൊസ്, മുംബൈ സിറ്റിയുടെ ജോർഹെ പെരീര ഡയസ്,നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പാർഥിബ് ഗോഗോയ് എന്നിവരാണ് അറ്റാക്കിങ് നിരയിൽ ഉള്ളത്. ഇതാണ് ഐഎസ്എലിന്റെ ഒഫീഷ്യൽ ടീം. ഇന്ന് നടക്കുന്ന രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ മോഹൻ ബഗാനും ബംഗളുരുവും തമ്മിലാണ് ഏറ്റുമുട്ടുക.

indian Super leagueKerala Blasters
Comments (0)
Add Comment