കൂടുതൽ പേർ മുന്നോട്ട്,കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും പിറകിലേക്ക് പോയി.

ബ്ലാസ്റ്റേഴ്സ് സമീപകാലത്ത് ഏറ്റവും മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതായത് സൂപ്പർ കപ്പിലെ അവസാനത്തെ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. അതിനുശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒഡീഷ,പഞ്ചാബ്,ചെന്നൈ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിട്ടുള്ളത്.

ഐഎസ്എല്ലിന്റെ ആദ്യഘട്ടം പിന്നിട്ടു കഴിഞ്ഞ് സമയത്ത് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. പക്ഷേ രണ്ടാംഘട്ടം തീർത്തും ദുരന്തപൂർണമാവുകയാണ് ചെയ്തിട്ടുള്ളത്. ഒരു പോയിന്റ് പോലും രണ്ടാംഘട്ടത്തിൽ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റ് ഉണ്ടായിരുന്ന ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ 15 മത്സരങ്ങളിൽ നിന്നാണ് 26 പോയിന്റുള്ളത്.

ഓരോ ദിവസം കൂടുന്തോറും പട്ടികയിൽ താഴേക്ക് താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.ഇന്നലെ ലീഗിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി വിജയം സ്വന്തമാക്കിയിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബംഗളൂരുവിനെ അവർ പരാജയപ്പെടുത്തിയത്. വിക്രം പ്രതാപ് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് അവർക്ക് വിജയം നേടിക്കൊടുത്തത്.ഇതോടുകൂടി മുംബൈ നാലാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങിയിട്ടുമുണ്ട്.

ഒന്നാമത് ഉണ്ടായിരുന്ന ബ്ലാസ്റ്റേഴ്സ് ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്.15 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുള്ള ഒഡീഷയാണ് ഒന്നാം സ്ഥാനത്ത്. ഒരു മത്സരം കുറച്ചു കളിച്ച് 29 പോയിന്റുള്ള മോഹൻ ബഗാൻ രണ്ടാം സ്ഥാനത്ത് വരുന്നു. 13 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള എഫ്സി ഗോവ മൂന്നാം സ്ഥാനത്താണ് വരുന്നത്. 14 മത്സരങ്ങളിൽ 28 പോയിന്റുള്ള മുംബൈ ഇപ്പോൾ നാലാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്. ഇവർക്ക് പുറകിലാണ് 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഉള്ളത്.

16 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള ജംഷഡ്പൂർ ആറാം സ്ഥാനത്താണ്. അതിനർത്ഥം അഞ്ചാം സ്ഥാനത്ത് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് സുരക്ഷിതരാണ് എന്നാണ്. പക്ഷേ ഇനി തോൽവികൾ വഴങ്ങാൻ പാടില്ല. അടുത്ത മത്സരത്തിൽ ഗോവയാണ് ക്ലബ്ബിന്റെ എതിരാളികൾ.മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ അത് വലിയ ഊർജ്ജമായിരിക്കും സമ്മാനിക്കുക.

indian Super leagueKerala Blasters
Comments (0)
Add Comment