ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മിന്നുന്ന ഫോമിൽ കളിക്കുന്ന താരം ആരാണ് എന്ന് ചോദിച്ചാൽ ഇപ്പോൾ നമുക്ക് സംശയങ്ങൾ ഒന്നും കൂടാതെ പാർത്ഥിബ് ഗോഗോയ് എന്ന് പറയാൻ സാധിക്കും. ഈ ഐഎസ്എൽ തുടങ്ങുന്നതിനു മുന്നേ അധികമാരും ശ്രദ്ധിക്കാത്ത താരമാണ് ഗോഗോയ്. എന്നാൽ ഇപ്പോൾ ആരാധകരുടെ മനം കവർന്നു കഴിഞ്ഞു.ആരാണ് ഈ യുവ സൂപ്പർതാരം എന്നാണ് ആരാധകർ അന്വേഷിക്കുന്നത്.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഈ സീസണിൽ മൂന്നു മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഈ മൂന്ന് മത്സരങ്ങളിലും ഓരോ ഗോളുകൾ വീതം നേടാൻ പാർത്ഥിബിന് സാധിച്ചിട്ടുണ്ട്.അതായത് നോർത്ത് ഈസ്റ്റിന് ഒറ്റയ്ക്ക് ചുമലിലേറ്റുകയാണ് 20 വയസ്സ് മാത്രമുള്ള ഈ താരം.റൈറ്റ് വിങ്ങറായി കൊണ്ട് കളിക്കുന്ന ഈ താരം മാരക ഫോമിൽ ആണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.
എന്നാൽ ഈ യുവ സൂപ്പർ താരം കേരള ബ്ലാസ്റ്റേഴ്സിന്റെ നഷ്ടമാണ് എന്നത് ഒരു വസ്തുതയാണ്. കേരള ബ്ലാസ്റ്റേഴ്സ് മുൻപ് വിട്ടുകളഞ്ഞ ഒരു മാണിക്യമാണ് ഗോഗോയ്. കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഇദ്ദേഹം ഒരുപാട് കാലം ട്രയൽസ് നടത്തിയിരുന്നു. ഒരുപാട് യുവതാരങ്ങളെ വാർത്തെടുത്തിട്ടുള്ള കേരള ബ്ലാസ്റ്റേഴ്സിന് ഗോഗോയുടെ കാര്യത്തിൽ പിഴക്കുകയായിരുന്നു. അന്ന് ബ്ലാസ്റ്റേഴ്സ് ഇദ്ദേഹത്തെ നിലനിർത്താതെ വിട്ടുകളയുകയായിരുന്നു.
PARTHIB GOGOI 🇮🇳(2003) BROKE THE DEADLOCK WITH A GOLAZO!!!pic.twitter.com/4tiEPU3sKV
— Football Report (@FootballReprt) October 6, 2023
അന്ന് നിലനിർത്തിയിരുന്നുവെങ്കിൽ ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ നിരയിൽ ഗോഗോയ് ഉണ്ടാവുമായിരുന്നു എന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല.ആസാമീസ് താരമാണ് പാർത്ഥിബ് സുന്ദർ ഗോഗോയ്.നേരത്തെ ഇന്ത്യൻ ആരോസിന്റെ താരയിരുന്നു ഇദ്ദേഹം. മാത്രമല്ല ഇന്ത്യയുടെ അണ്ടർ 23 ടീമിന്റെ ഭാഗമാവാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ഭാവി വാഗ്ദാനമായി കൊണ്ടാണ് ഇദ്ദേഹത്തെ പലരും വിലയിരുത്തുന്നത്.
TAP IN ❌
— Abdul Rahiman Masood (@abdulrahmanmash) October 6, 2023
BANGER✅
Parthib Gogoi you beauty 😍✨ #ISL10 #NEUFC #PFCNEUpic.twitter.com/HiXhPW9uDN
ലോങ്ങ് റേഞ്ചുകൾക്ക് പേരുകേട്ട ഒരു താരമാണ് ഇദ്ദേഹം. ഉന്നം പിഴക്കാത്ത താരം എന്ന് നമുക്ക് വിലയിരുത്താം. താരത്തിന്റെ ഭൂരിഭാഗം ഷോട്ടുകളും കൃത്യം വലയെ ലക്ഷ്യമാക്കി തന്നെയാണ് വരാറുള്ളത്. മൂന്ന് മത്സരങ്ങളിലും അദ്ദേഹം ഗോൾവല കുലുക്കി എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ മികവ് എത്രത്തോളം എന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. 2025 വരെ ഈ ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്ന ഈ താരത്തെ നോർത്ത് ഈസ്റ്റ് ഇനി കൈവിട്ടേക്കില്ല. ഇപ്പോൾ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഉള്ളത്.
PARTHIB GOGOI 🇮🇳(2003) BREAKS THE DEADLOCK WITH A GOLAZO!!!pic.twitter.com/hfj5l7IqPg
— Football Report (@FootballReprt) September 29, 2023