ഇനി പ്രീ ക്വാർട്ടറിൽ എത്താൻ ഇന്ത്യക്ക് മുന്നിൽ ഒരൊറ്റ വഴി മാത്രം, പക്ഷേ ആ വഴിയും ദുഷ്കരമാണ്.
ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന രണ്ടാം റൗണ്ട് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഉസ്ബക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ ഇന്ത്യ വഴങ്ങിയിരുന്നു.അങ്ങനെ അപ്പോൾ തന്നെ ഇന്ത്യ പരാജയം സമ്മതിച്ചിരുന്നു.
പ്രതിരോധത്തിൽ പിഴവുകൾ യഥാർത്ഥത്തിൽ ഇന്ത്യയ്ക്ക് വിനയായി എന്ന് പറയേണ്ടിവരും. ആക്രമണത്തിൽ കൂടുതൽ മെച്ചപ്പെടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെങ്കിലും തുടക്കത്തിൽ തന്നെ ഗോളുകൾ വഴങ്ങിയത് അക്ഷരാർത്ഥത്തിൽ തിരിച്ചടിയാവുകയായിരുന്നു.ഇതോടുകൂടി രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിട്ടുണ്ട്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയായിരുന്നു ഇന്ത്യയെ തോൽപ്പിച്ചിരുന്നത്.
നിലവിൽ ഇന്ത്യ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ഉള്ളത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ സിറിയയെ തോൽപ്പിച്ചിരുന്നു. ഇനി ഇന്ത്യയുടെ അടുത്ത എതിരാളികൾ സിറിയയാണ്. എന്തെങ്കിലും പ്രതീക്ഷകൾ ഇപ്പോൾ ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് അവശേഷിക്കുന്നുണ്ടോ എന്നുള്ളത് ആരാധകർ ചികയുന്ന കാര്യമാണ്.നേരിയ സാധ്യത ഇപ്പോഴും ഇന്ത്യക്ക് അവശേഷിക്കുന്നുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം.
അതിന് ചെയ്യേണ്ടത് വരുന്ന മത്സരത്തിൽ ഇന്ത്യ സിറിയയെ തോൽപ്പിക്കുക എന്നുള്ളതാണ്.അങ്ങനെയാണെങ്കിൽ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ കഴിയും.പിന്നീട് പ്രാർത്ഥിക്കുകയല്ലാതെ വഴിയില്ല, അതായത് ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാർക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയും. അതിൽ ഉൾപ്പെടാൻ ഇന്ത്യക്ക് സാധിച്ചാൽ റൗണ്ടിലേക്ക് മുന്നേറാം.
പക്ഷേ അത് ആശ്രയിച്ചിരിക്കുന്നത് മറ്റു ഗ്രൂപ്പുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി കൊണ്ടാണ്.സിറിയയെ തോൽപ്പിച്ച് ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരിൽ ഇടം നേടാൻ കഴിഞ്ഞാൽ ഇന്ത്യക്കു മുന്നേറാൻ സാധിക്കും. പക്ഷേ ഇന്ത്യ ഇത്രയധികം ഗോളുകൾ വഴങ്ങിയതൊക്കെ ഒരുപക്ഷേ തിരിച്ചടിയാവാൻ സാധ്യതയുണ്ട്. ഏതായാലും ആരാധകരെ സംബന്ധിച്ചിടത്തോളം അവർക്ക് വേണ്ടത് അടുത്ത മത്സരത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് കൂടുതൽ മികച്ച പ്രകടനം വന്ന് വിജയം നേടുക എന്നുള്ളത് മാത്രമാണ്.