ഒരു ലക്ഷത്തി പതിനാറായിരത്തി അഞ്ഞൂറ്റി മുപ്പത്തിയൊന്ന് കാണികൾ..! നിങ്ങൾ എന്താണ് ഇന്ത്യൻ ആരാധകർക്ക് തിരികെ നൽകിയത്?

ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് സിറിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.ഇതോടുകൂടി ഇന്ത്യയുടെ പതനം സമ്പൂർണ്ണമാവുകയായിരുന്നു. ഏഷ്യൻ കപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നാണംകെട്ട് പുറത്തായിട്ടുണ്ട്.

നാണംകെട്ട് എന്ന് പറയാൻ കൃത്യമായ കാരണങ്ങളുണ്ട്. മൂന്നിൽ മൂന്നു മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു.ഒരു പോയിന്റ് പോലും നേടാനായില്ല എന്നുള്ളത് മാത്രമല്ല ഒരു ഗോൾ പോലും നേടാൻ ഇന്ത്യക്ക് കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം. ആറ് ഗോളുകൾ വഴങ്ങുകയും ചെയ്തു. ചുരുക്കത്തിൽ വളരെ പരിതാപകരമായ പ്രകടനം തന്നെയാണ് ഇന്ത്യൻ ദേശീയ ടീം കാഴ്ച വെച്ചിട്ടുള്ളത്. അതിനേക്കാൾ ഉപരി ഇന്ത്യൻ ആരാധകരെ അവർ വളരെയധികം നിരാശപ്പെടുത്തി എന്നുള്ളതാണ്.

ഖത്തറിൽ വെച്ചുകൊണ്ടാണ് ഇത്തവണത്തെ ഏഷ്യൻ കപ്പ് നടന്നത്. ഖത്തർ കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചിട്ടുള്ളത് ഇന്ത്യയുടെ മത്സരങ്ങൾക്ക് തന്നെയാണ്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ മത്സരത്തിൽ 36253 ആരാധകരാണ് മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയത്.ആ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.

ഈ മത്സരത്തിൽ വീക്ഷിക്കാൻ എത്തിയ കാണികളിൽ ഭൂരിഭാഗവും ഇന്ത്യൻ ആരാധകർ തന്നെയാണ്.വളരെ ചെറിയ എണ്ണം ഓസീസ് ആരാധകർ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ മത്സരത്തിലെ അറ്റൻഡൻസ് 38491 ആണ്. ആ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ്.ഉസ്ബക്കിസ്ഥാനായിരുന്നു ഇന്ത്യയെ തോൽപ്പിച്ചിരുന്നത്.മത്സരം വീക്ഷിക്കാൻ എത്തിയത് ഭൂരിഭാഗവും ഇന്ത്യൻ ആരാധകർ തന്നെയാണ്. ഇന്നലെ നടന്ന മത്സരത്തിൽ 42787 ആരാധകർ എത്തി.ഇന്ത്യൻ ആരാധകർ തന്നെയായിരുന്നു ഭൂരിഭാഗവും.പക്ഷേ ഈ മത്സരത്തിലും പരാജയപ്പെട്ടു.

അതായത് ഇന്ത്യയുടെ മൂന്നു മത്സരങ്ങളിലും ആയി ആകെ എത്തിയ കാണികളുടെ എണ്ണം 116,531 ആണ്. ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ ആരാധകർ തന്നെയാണ്. എന്നാൽ ഈ ആരാധകരെ പൂർണ്ണമായും നിരാശപ്പെടുത്തുകയാണ് ഇന്ത്യയുടെ ഫുട്ബോൾ ടീം ചെയ്തിട്ടുള്ളത്. ഒരു ഗോൾ പോലും ടൂർണ്ണമെന്റിൽ നേടുന്നത് കാണാനുള്ള ഭാഗ്യം ഇവർക്ക് ലഭിച്ചിട്ടില്ല. അത്രയും നിരാശാജനകമായ പ്രകടനമാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. സമയവും പണവും ചിലവഴിച്ചു വന്ന ആരാധകർ മൂന്നു മത്സരങ്ങളിലും നിരാശരായി കൊണ്ടാണ് മടങ്ങിയത്.

Asian Cupindian FootballQatar
Comments (0)
Add Comment