വരുന്നു..ഇന്ത്യ vs ബ്രസീൽ മത്സരം!
സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഏറ്റവും ഒടുവിൽ വേൾഡ് കപ്പ് കിരീടം നേടിയത് 2002ലാണ്. കലാശ പോരാട്ടത്തിൽ ജർമ്മനിയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അവർ കിരീടം നേടിയത്. താര സമ്പന്നമായ ഒരു സ്‌ക്വാഡ് തന്നെ അന്ന് അവകാശപ്പെടാൻ ബ്രസീലിന് കഴിഞ്ഞിരുന്നു. ഇതിഹാസങ്ങളായ റൊണാൾഡോ,റൊണാൾഡീഞ്ഞോ,റിവാൾഡോ,കഫു, റോബർട്ടോ കാർലോസ്,കക്ക എന്നിവരൊക്കെ ബ്രസീലിയൻ ടീമിൽ ഉണ്ടായിരുന്നു.
അതിനുശേഷം ബ്രസീലിന് ഇത്തരത്തിലുള്ള ഒരു ടീമിനെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. വേൾഡ് കപ്പ് നേടാനും കഴിഞ്ഞിട്ടില്ല.ഈ ബ്രസീൽ ടീം ഇന്ത്യയിലേക്ക് വരുന്നുണ്ട്. ഇന്ത്യക്കെതിരെ ഒരു മത്സരം കളിക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. ബ്രസീലിയൻ ഇതിഹാസങ്ങളും ഇന്ത്യൻ ഇതിഹാസങ്ങളും തമ്മിലുള്ള ഒരു പ്രദർശന മത്സരമാണ് നടക്കുക. പ്രമുഖ മാധ്യമമായ സ്പോർട്സ് സ്റ്റാറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഫുട്ബോൾ പ്ലസ് സമ്മിറ്റിന്റെ ഭാഗമായി കൊണ്ടാണ് ഈയൊരു എക്സിബിഷൻ മത്സരം നടക്കുക. മാർച്ച് 31-ആം തീയതിയും ഏപ്രിൽ ഒന്നാം തീയതിയുമാണ് ഈ ഇവന്റ് നടക്കുന്നത്. അതിന്റെ ഭാഗമായി കൊണ്ടാണ് ഇന്ത്യയും ബ്രസീലും തമ്മിലുള്ള മത്സരം അരങ്ങേറുക. ചെന്നൈയിലെ JN സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇത് മനോഹരമായ ഒരു ട്രീറ്റ് തന്നെയായിരിക്കും. ബ്രസീലിയൻ ഇതിഹാസങ്ങൾക്കെതിരെ കളിക്കാനുള്ള ഒരു അവസരം നമ്മുടെ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് കൈവരികയാണ്. ഏതായാലും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവേണ്ടതുണ്ട്.റൊണാൾഡീഞ്ഞോയും റൊണാൾഡോയും കക്കയുമടങ്ങുന്ന താരനിര ഇന്ത്യക്കെതിരെ ബൂട്ടണിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.