സീസണിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ബാലൺഡി’ഓർ പുരസ്കാരം നൽകുന്നത്.ഈ സീസൺ അവസാനിച്ചു കഴിഞ്ഞു. അധികം വൈകാതെ തന്നെ ബാലൺഡി’ഓർ അവാർഡ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പ്രഖ്യാപിക്കും.ആദ്യം 30 പേരുടെ നോമിനി ലിസ്റ്റ് ആയിരിക്കും ഇവർ പുറത്തുവിടുക.ലയണൽ മെസ്സി,ഏർലിംഗ് ഹാലന്റ് എന്നിവർ തമ്മിലുള്ള ഒരു പോരാട്ടമായിരിക്കും നമുക്ക് പ്രധാനമായും ഇത്തവണ കാണാൻ കഴിയുക.
രണ്ടുപേരും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് വഹിച്ച രണ്ടു താരങ്ങളാണ് മെസ്സിയും ഹാലണ്ടും.ബാലൺഡി’ഓർ നൽകുന്ന ഫ്രാൻസ് ഫുട്ബോളിന്റെ എഡിറ്റർ ഇൻ ചീഫ് ആയ വിൻഷ്യന്റെ ഗാർഷ്യ ഒരു സുപ്രധാന സ്റ്റേറ്റ്മെന്റ് ഇപ്പോൾ പറഞ്ഞിട്ടുണ്ട്.ബാലൺഡി’ഓറിൽ വ്യക്തിഗത മികവിനാണ് കൂടുതൽ പ്രാധാന്യം നൽകുക എന്നാണ് ഇദ്ദേഹം പറഞ്ഞത്.
വ്യക്തിഗത പ്രകടനമാണ് ഏറ്റവും നിർണായകമായ ഘടകമാവുക.അതാണ് ആദ്യത്തെ ക്രൈറ്റീരിയയും. വോട്ടിംഗ് കമ്മിറ്റിയെ ഇക്കാര്യം ഞങ്ങൾ ഒരിക്കൽ കൂടി ധരിപ്പിക്കും,ഇതാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ചീഫ് പറഞ്ഞത്.
കിലിയൻ എംബപ്പേ ഈയിടെ താനാണ് ബാലൺഡി’ഓർ അർഹിക്കുന്നത് എന്ന സ്റ്റേറ്റ്മെന്റ് നടത്തിയിരുന്നു.വ്യക്തിഗത പ്രകടനം തന്നെയായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നത്. പക്ഷേ നിലവിൽ മെസ്സിക്കും ഹാലന്റിനും തന്നെയാണ് എംബപ്പേയേക്കാൾ കൂടുതൽ സാധ്യത.