പെപ്ര ഇനി കളിക്കുമോ? ഒഫീഷ്യൽ പ്രഖ്യാപനം നടത്തി കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സിന് ഇത് തിരിച്ചടികളുടെ കാലമാണ്. നിരവധി സൂപ്പർതാരങ്ങളെ പരിക്ക് കാരണം ക്ലബ്ബിന് നഷ്ടമായിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് ഏറ്റവും പുതുതായി വന്ന ചേർന്ന് താരമാണ് ക്വാമെ പെപ്ര.അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്.

കഴിഞ്ഞ ജംഷെഡ്പൂർ എഫ്സിക്കെതിരെയുള്ള മത്സരത്തിനിടയിലായിരുന്നു താരത്തിന് പരിക്കേറ്റത്.ഗ്രോയിൻ ഇഞ്ചുറിയാണ് പെപ്രയെ അലട്ടുന്നത്. അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ട് കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായിക്കൊണ്ട് പുറത്തുവിട്ടു കഴിഞ്ഞു.ഇനി ഈ സീസണിൽ പെപ്ര കളിക്കില്ല. അക്കാര്യം ക്ലബ്ബ് തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു.

ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടി തന്നെയാണ്.അഡ്രിയാൻ ലൂണക്ക് പുറമേയാണ് ഇപ്പോൾ പെപ്രയെ കൂടി ക്ലബ്ബിന് നഷ്ടമായിരിക്കുന്നത്. ഏതായാലും അടിയന്തരമായി ഒരു പരിഹാരം ക്ലബ്ബ് കാണേണ്ടതുണ്ട്. ജസ്റ്റിൻ ഇമ്മാനുവലുമായി ബന്ധപ്പെട്ട റൂമർ നേരത്തെ പുറത്തുവന്നിരുന്നു. അതായത് ജസ്റ്റിൻ ഇമ്മാനുവലിനെ ബ്ലാസ്റ്റേഴ്സ് തിരിച്ചു വിളിച്ചു എന്നായിരുന്നു വാർത്ത.

പക്ഷേ അക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഇനിയും വരേണ്ടതുണ്ട്. ഏതായാലും സ്ട്രൈക്കർ പൊസിഷനിൽ ഒരു മികച്ച താരത്തെ ആവശ്യമാണ്. അല്ലെങ്കിൽ ഇഷാൻ പണ്ഡിതയെ പോലെയുള്ള ഇന്ത്യൻ സ്ട്രൈക്കർമാരെ കൃത്യമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഏതായാലും ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിൽ കാതലായ മാറ്റങ്ങൾ വരുത്തേണ്ടി വരും. പുതിയ താരം ഫെഡോർ ചെർനിച്ചിന്റെ വരവ് ഒരർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാകുന്ന ഒരു കാര്യം തന്നെയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടക്കത്തിൽ പ്രതീക്ഷ രൂപത്തിലേക്ക് തിളങ്ങാൻ കഴിയാത്ത താരമാണ് പെപ്ര. 12 മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് താരം നേടിയിട്ടുള്ളത്.സൂപ്പർ കപ്പിൽ അദ്ദേഹം രണ്ടു ഗോളുകൾ നേടുകയും ചെയ്തിരുന്നു. ഫോമിലേക്ക് തിരിച്ചെത്തുന്നതിനിടയാണ് അദ്ദേഹത്തിന് പരിക്ക് പിടികൂടുന്നത്. ഏതായാലും പരിക്കുകൾ പ്രതിസന്ധി നിറഞ്ഞ ഒരു സീസണാണ് ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഉള്ളത്.

Kerala BlastersKwame Peprah
Comments (0)
Add Comment