കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ മത്സരത്തിനു വേണ്ടി ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. ആദ്യ മത്സരത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബിനോട് പരാജയപ്പെട്ടിരുന്നു. അതിൽ നിന്നും കരകയറണമെങ്കിൽ ഈസ്റ്റ് ബംഗാളിനെ ഇന്ന് തോൽപ്പിക്കേണ്ടതുണ്ട്.കൊച്ചിയിൽ വെച്ച് കൊണ്ട് തന്നെയാണ് ഇന്നത്തെ മത്സരവും അരങ്ങേറുന്നത്.
ആദ്യത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ. പ്രത്യേകിച്ച് ആദ്യ പകുതിയിൽ ഒരു ചലനവും സൃഷ്ടിക്കാൻ ക്ലബ്ബിന് കഴിഞ്ഞിരുന്നില്ല. രണ്ടാം പകുതിയിലാണ് മോശമല്ലാത്ത രൂപത്തിൽ കളിച്ചത്.എന്നാൽ പ്രതിരോധത്തിലെ പിഴവുകൾ പാരയാവുകയായിരുന്നു.ഒരുപാട് മേഖലകളിൽ കേരള ബ്ലാസ്റ്റേഴ്സ് മെച്ചപ്പെടാൻ ഉണ്ട് എന്നുള്ളത് വളരെ വ്യക്തമാണ്.
ഇന്നത്തെ മത്സരത്തിൽ ലെവൽ മാറും എന്ന് പരിശീലകൻ തന്നെ പറഞ്ഞിട്ടുണ്ട്.ആദ്യ മത്സരത്തിൽ പ്രകടനം മോശമായിരുന്നു എന്ന് അദ്ദേഹം തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഈ ഒരാഴ്ച കൊണ്ട് എല്ലാ രീതിയിലും ഉള്ള വിശകലനങ്ങൾ നടത്തുകയും ചെയ്തു എന്നും സ്റ്റാറേ വ്യക്തമാക്കിയിട്ടുണ്ട്.പ്രസ്സ് കോൺഫറൻസിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
‘ആദ്യത്തെ മത്സരത്തിൽ ഞങ്ങളുടെ പ്രകടനം മോശമായിരുന്നു.ഞങ്ങൾക്ക് കൂടുതൽ എനർജി ആവശ്യമാണ്.പൊസഷൻ ഉയർത്തേണ്ടതും അത്യാവശ്യമാണ്. ഞങ്ങളുടെ ഗെയിമിന്റെ എല്ലാ ഭാഗങ്ങളും ഞങ്ങൾ കൃത്യമായി വിലയിരുത്തിയിട്ടുണ്ട്.ഇന്നത്തെ മത്സരത്തിൽ ഞങ്ങൾ ഞങ്ങളുടെ ലെവൽ ഉയർത്തുക തന്നെ ചെയ്യും. അത് ആവശ്യമാണ് ‘ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവനിൽ നിന്നും ഇന്നത്തെ മത്സരത്തിൽ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.വിബിൻ സ്റ്റാർട്ട് ചെയ്യുന്നതോടെ കൂടുതൽ കൺട്രോൾ മധ്യനിരയിൽ വന്നേക്കും.ദിമി,ജീക്സൺ തുടങ്ങിയ ഒരുപാട് മികച്ച താരങ്ങൾ ഉള്ള ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ.