ഏറ്റവും കൂടുതൽ ഫോളോവേഴ്സ്,കേരള ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നിൽ,തകർക്കൽ അസാധ്യം!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഭേദപ്പെട്ട ഒരു തുടക്കം മാത്രമാണ് ഉണ്ടാക്കിയെടുത്തിട്ടുള്ളത്. 4 മത്സരങ്ങൾ കളിച്ചപ്പോൾ ഒരു വിജയം മാത്രമാണ് സമ്പാദ്യം.2 സമനിലകളും ഒരു തോൽവിയും വഴങ്ങി. മോശമല്ലാത്ത പ്രകടനം നടത്തുന്നു എന്നുള്ളത് മാത്രമാണ് ആരാധകർക്ക് ആശ്വാസം നൽകുന്ന കാര്യം.പതിവുപോലെ ആരാധകർ കട്ടക്ക് കൂടെയുണ്ട്.
ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തി ആരാധകർ തന്നെയാണ്. സ്റ്റേഡിയത്തിലും സാമൂഹിക മാധ്യമങ്ങളിലും ബ്ലാസ്റ്റേഴ്സ് ആരാധകരെ കവച്ചുവെക്കുന്ന ആരാധകർ ഇന്ത്യയിൽ ഇല്ല എന്ന് തന്നെ പറയേണ്ടിവരും.ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് ഫിയാഗോ ഫാൻസ് കപ്പ് നേടിയതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്രശസ്തി ആഗോളതലത്തിൽ ഉയർന്നിരുന്നു.കൂടുതൽ വിദേശ മാധ്യമങ്ങൾ ഇത് ശ്രദ്ധിക്കാൻ കാരണമായിട്ടുണ്ട്.
ഐഎസ്എൽ ക്ലബ്ബുകളുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ലിസ്റ്റ് എടുത്തു പരിശോധിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു കരുത്ത് നമുക്ക് കാണാൻ കഴിയും. ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ക്ലബ്ബ് ബ്ലാസ്റ്റേഴ്സ് തന്നെയാണ്. 3.8 മില്യൺ ഫോളോവേഴ്സ് ആണ് ബ്ലാസ്റ്റേഴ്സിന് ഉള്ളത്. മറ്റുള്ള ക്ലബ്ബുകളെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണ് ബ്ലാസ്റ്റേഴ്സ്. മാത്രമല്ല ഇത് തകർക്കുക എന്നുള്ളത് ഏറെക്കുറെ അസാധ്യവുമായ കാര്യമാണ്.
രണ്ടാം സ്ഥാനത്ത് മോഹൻ ബഗാനാണ് വരുന്നത്.712 K യാണ് അവരുടെ ഫോളോവേഴ്സ്.മൂന്നാം സ്ഥാനത്ത് ബംഗളൂരു വരുന്നു.534 K യാണ് അവരുടെ ഫോളോവേഴ്സ് വരുന്നത്. നാലാം സ്ഥാനത്തുള്ള ഗോവ 467 K ഫോളോവേഴ്സുള്ളവരാണ്.ഇങ്ങനെയാണ് ആദ്യ നാല് സ്ഥാനക്കാർ വരുന്നത്.
38 ലക്ഷം ഫോളോവേഴ്സ് എന്നുള്ളത് ഒരിക്കലും ഒരു ചെറിയ കണക്കല്ല.ബ്ലാസ്റ്റേഴ്സിന്റെ വലിപ്പം എത്രത്തോളം ഉണ്ട് എന്നുള്ളതിന്റെ തെളിവാണ് ഇത്. ആരാധക കരുത്തിൽ ബ്ലാസ്റ്റേഴ്സിനെ മറികടക്കാൻ ക്ലബ്ബുകൾ ഇല്ല എന്നത് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്.