സൗദിക്കെതിരെ അർജന്റീന തോറ്റത് ഓർമ്മയില്ലേ? അതിനുശേഷം ആദ്യമായി തോറ്റ് മെസ്സി!

എംഎൽഎസിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർമയാമി പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് കരുത്തരായ അറ്റ്ലാൻഡ യുണൈറ്റഡ് ഇന്റർമയാമിയെ പരാജയപ്പെടുത്തിയത്.ഇന്റർമയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയായിരുന്നു ഈ മത്സരം നടന്നിരുന്നത്. മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ ഇറങ്ങിയിരുന്നുവെങ്കിലും ഇന്റർമയാമി പരാജയപ്പെടുകയായിരുന്നു.

ഇന്റർമയാമിയുടെ ഏക ഗോൾ നേടിയത് ലയണൽ മെസ്സിയാണ്. മത്സരത്തിന്റെ 62ആം മിനുട്ടിലാണ് അദ്ദേഹത്തിന്റെ ഗോൾ പിറന്നത്.സെർജിയോ ബുസ്ക്കെറ്റ്സിന്റെ പാസ് സ്വീകരിച്ച മെസ്സി ഒരു ഷോട്ടിലൂടെ വലയിൽ എത്തുകയായിരുന്നു. പക്ഷേ ഈ ഗോളിനൊന്നും ഇന്റർമയാമിയെ തോൽവിയിൽ നിന്നും രക്ഷപ്പെടുത്താൻ സാധിച്ചിരുന്നില്ല.

ഇവിടെ മറ്റൊരു കണക്ക് കൂടിയുണ്ട്. ലയണൽ മെസ്സി ഗോളടിച്ച മത്സരത്തിൽ അദ്ദേഹത്തിന്റെ ടീം പരാജയപ്പെടുന്നത് അപൂർവ്വമായ കാഴ്ചയാണ്.ഇതിനു മുൻപ് ഇത് സംഭവിച്ചിട്ടുള്ളത് 2022 ഖത്തർ വേൾഡ് കപ്പിലാണ്.അന്ന് ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അർജന്റീന പരാജയപ്പെടുകയായിരുന്നു.അന്ന് മെസ്സി ഗോളടിച്ചിട്ടും അദ്ദേഹത്തിന്റെ ടീം പരാജയപ്പെട്ടു. അതിനുശേഷം ആദ്യമായാണ് മെസ്സി താൻ നേടിയ ഒരു മത്സരത്തിൽ പരാജയപ്പെടുന്നത്.

ക്ലബ്ബ് ലെവലിലെ കണക്ക് എടുത്തു നോക്കിയാൽ 2021 മെയ് മാസത്തിൽ ബാഴ്സലോണ സെൽറ്റ വിഗോയോട് പരാജയപ്പെട്ടിരുന്നു.അന്ന് മെസ്സി ഗോൾ നേടിയിട്ടും ബാഴ്സ തോൽക്കുകയായിരുന്നു.അതിനുശേഷം ആദ്യമായാണ് മെസ്സി ക്ലബ്ബ് തലത്തിൽ ഗോൾ നേടിയിട്ടും പരാജയപ്പെടുന്നത്. ഏതായാലും മെസ്സി ഈ സീസണിൽ 11 ഗോളുകളും 12 അസിസ്റ്റുകളും ഈ സീസണൽ ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞു.

Argentinainter miamiLionel Messi
Comments (0)
Add Comment