ഇതിപ്പോ ഇന്ററിന്റെ ആരാധകരോ അതോ മെസ്സിയുടെ ആരാധകരോ? താരത്തെ പിൻവലിച്ചതിനു പിന്നാലെ കൂട്ടമായി ഇറങ്ങിപ്പോയി ആരാധകർ.

ആദ്യ മത്സരത്തിലേതുപോലെ രണ്ടാം മത്സരത്തിലും കാണികൾക്ക് ഫുട്ബോൾ വിരുന്ന് ഒരുക്കാൻ ഇന്റർ മിയാമി നായകൻ ലിയോ മെസ്സിക്ക് സാധിച്ചിരുന്നു. ആദ്യത്തെ മത്സരത്തിൽ ഫ്രീകിക്ക് ഗോൾ നേടിക്കൊണ്ട് മിയാമിയെ വിജയിപ്പിക്കുകയായിരുന്നു മെസ്സി.ഈ മത്സരത്തിൽ മെസ്സി തുടക്കം മുതലേ കളിച്ചിരുന്നു.അതിന്റെ ഗുണമായി കൊണ്ട് തന്നെയാണ് നാലു ഗോളുകൾ ഇന്റർ മിയാമി നേടിയത്.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ മെസ്സി ഗോളടി തുടങ്ങി. ആകെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും മെസ്സി നേടി. ഇതോടെ ഇന്റർ മിയാമി വിജയം ഉറപ്പിച്ചതിന് പിന്നാലെ പരിശീലകനായ ടാറ്റ മാർട്ടിനോ മെസ്സി തിരിച്ചുവിളിച്ചു. മത്സരത്തിന്റെ 78ആം മിനുട്ടിൽ കോച്ച് മെസ്സിയെ സബ് ചെയ്ത് റോബിൻസണെ ഇറക്കി.

ഇതോടുകൂടി ഇന്റർ മിയാമി ആരാധകർ സ്റ്റേഡിയം വിട്ടു തുടങ്ങി. ഒരു വലിയ വിഭാഗം ആളുകൾ മെസ്സിയെ പിൻവലിച്ചതോടുകൂടി സ്റ്റേഡിയത്തിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു.അവർ ഇന്റർമിയാമി ആരാധകർ എന്നതിനേക്കാൾ ഉപരി മെസ്സി ആരാധകരായിരുന്നു.മെസ്സിയുടെ കളി കാണാൻ വേണ്ടിയായിരുന്നു അവർ എത്തിയിരുന്നത്. അതുകൊണ്ടുതന്നെയായിരുന്നു മെസ്സി കളം വിട്ടതോടെ അവർ സ്റ്റേഡിയം വിട്ടത്.

മെസ്സി വന്നതോട് കൂടി ഇന്റർ മിയാമിക്ക് ആരാധകർ വർദ്ധിച്ചിട്ടുണ്ട്.അവരുടെ സോഷ്യൽ മീഡിയയിൽ നമുക്ക് അത് കാണാം. മെസ്സി എവിടെ ചെന്നാലും അവിടെ എഫക്ട് ഉണ്ടാവുമെന്ന് തെളിവാണ് ഈ പുതിയ സംഭവം.

inter miamiLionel Messi
Comments (0)
Add Comment