മയാമിയുടെ ചരിത്രത്തിലെ ആദ്യ ഫൈനൽ, ആദ്യമായി ചാമ്പ്യൻസ് കപ്പിന് യോഗ്യതയും,തലവര തന്നെ മാറ്റിയെഴുതിയ മെസ്സി എഫക്റ്റ്.
ഇന്റർ മയാമിയും ഫിലാഡൽഫിയയും തമ്മിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇന്റർ മയാമിക്ക് വിജയം.4-1 എന്ന സ്കോറിനാണ് മയാമി ഫിലാഡൽഫിയയെ തകർത്തു വിട്ടത്. ഇതോടെ ലീഗ്സ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ ലിയോ മെസ്സിയുടെ ഇന്റർ മയാമിക്ക് കഴിഞ്ഞു. ഇന്നത്തെ മത്സരത്തിലും മെസ്സി ഗോൾ നേടിയിട്ടുണ്ട്.
ലയണൽ മെസ്സി വരുന്നതിനു മുന്നേ ഇന്റർ മയാമി കളിച്ച 6 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ മെസ്സി വന്നതിനുശേഷം അത്ഭുതകരമായ മാറ്റമാണ് അവർക്ക് സംഭവിച്ചിട്ടുള്ളത്. കളിച്ച ആറ് മത്സരങ്ങളിലും ഇന്റർ മയാമി വിജയിച്ചു.ലീഗ്സ് കപ്പിൽ ഫൈനലിൽ എത്തുകയും ചെയ്തു. ആറുമത്സരങ്ങളിലും മെസ്സി ഗോൾ നേടി. 9 ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി നേടിയത്.
ലിയോ മെസ്സി എഫക്ട് ഇപ്പോൾ ഇന്റർ മയാമിയുടെ തലവര തന്നെ മാറ്റി എഴുതിയിട്ടുണ്ട്. അതായത് ആദ്യമായാണ് ഇന്റർ മയാമി ലീഗ്സ് കപ്പ് ഫൈനലിൽ എത്തുന്നത് എന്നുള്ളത് മാത്രമല്ല ഇന്റർ മയാമിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഫൈനൽ മത്സരത്തിന് മയാമി യോഗ്യത നേടുന്നത്.ഇതിനു മുൻപ് ഒരൊറ്റ ഫൈനലിന് പോലും ഇന്റർ മയാമി യോഗ്യത നേടിയിട്ടില്ല.
അതുമാത്രമല്ല അടുത്ത സീസണിലെ കോൺകകാഫിന്റെ ചാമ്പ്യൻസ് കപ്പിലേക്കുള്ള യോഗ്യതയും ഇന്റർ മയാമി നേടിയിട്ടുണ്ട്.ഇതും ആദ്യമായാണ് അവർ കരസ്ഥമാക്കുന്നത്. ഇതിനൊക്കെ കാരണം ആരാണ് എന്ന് ചോദിച്ചാൽ ക്യാപ്റ്റൻ ലിയോ മെസ്സിയാണ് എന്നതിനേക്കാൾ കവിഞ്ഞ മറ്റൊരു ഉത്തരമില്ല. മെസ്സി എഫക്ട് ഊഹിക്കാവുന്നതിലും അപ്പുറമാണ്.