യുണൈറ്റഡ് സ്റ്റേറ്റ്സ് ഓപ്പൺ കപ്പിൽ സെമി ഫൈനൽ മത്സരത്തിൽ ഇന്റർമയാമിയും സിൻസിനാട്ടിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. സിൻസിനാറ്റിയുടെ വേദിയിൽ വെച്ചാണ് ഈ മത്സരം നടന്നത്. ഈ മത്സരത്തിൽ വിജയിച്ചു കൊണ്ട് ഫൈനലിലേക്ക് മുന്നേറാൻ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടുണ്ട്. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്റർ മയാമി വിജയിച്ചുകയറിയത്.
قوووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووول أسيست الأسطورة ميسي pic.twitter.com/e0fRrwXS4G
— Messi Xtra (@M30Xtra) August 24, 2023
ഒരു ഘട്ടത്തിൽ രണ്ട് ഗോളുകൾക്ക് പിറകിലായിരുന്നു ഇന്റർ മയാമി. പതിനെട്ടാം മിനിറ്റിലും 53ആം മിനിട്ടിലും എതിരാളികൾ ഗോളുകൾ നേടി. പിന്നീട് ഇന്റർ മയാമി തിരിച്ചുവരവ് നടത്തുകയായിരുന്നു. 68ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ഫ്രീകിക്കിൽ നിന്ന് കമ്പാന ഗോൾ നേടി. എന്നാൽ ഇന്റർ മയാമിക്ക് അത് മതിയാകുമായിരുന്നില്ല. അവർ തോൽവിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് മെസ്സി മാജിക് പിറക്കുന്നത്.
قوووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووول اسيست الأسطورة ميسي 🐐💜💜💜💜💜🔥🔥🔥🔥🔥 pic.twitter.com/PcwFVrRdsC
— Messi Xtra (@M30Xtra) August 24, 2023
മത്സരത്തിന്റെ അവസാന മിനിട്ടിലാണ് ലയണൽ മെസ്സിയുടെ മനോഹരമായ ഒരു അസിസ്റ്റ് വരുന്നത്.കമ്പാന തന്നെയാണ് അത് ഹെഡറിലൂടെ ഗോളാക്കി മാറ്റിയത്. മത്സരം സമനിലയിൽ കലാശിച്ചതോടെ അധികസമയത്തേക്ക് നീങ്ങി.ജോസഫ് മാർട്ടിനസ് 93 മിനിറ്റിൽ അവർക്ക് ലീഡ് നേടിക്കൊടുത്തെങ്കിലും സിൻസിനാറ്റി പിന്നീട് ഒരു ഗോൾ തിരിച്ചടിച്ചു. ഇതോടെ എക്സ്ട്രാ ടൈം മത്സരം 3-3 ആയി.
الهدف الثالث لـ إنتر ميامي 🔥 pic.twitter.com/nKT3lSFXdr
— Messi Xtra (@M30Xtra) August 24, 2023
പിന്നീട് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ നാല് കിക്കുകളും രണ്ട് ടീമുകളും ഗോളാക്കി മാറ്റി. എന്നാൽ സിൻസിനാറ്റിയുടെ അവസാനത്തെ കിക്ക് ഇന്റർ മയാമി ഗോൾകീപ്പർ തടഞ്ഞിടുകയായിരുന്നു. പിന്നീട് ഇന്റർ മയാമി ഗോളാക്കി മാറ്റിയതോടെ 5-4 ന്റെ വിജയം നേടിക്കൊണ്ട് ഇന്റർമയാമി ഫൈനലിൽ എത്തി.