അമേരിക്കയിലെ ഇന്റർ മിയാമിയുടെ തലവര തന്നെ മാറ്റി മറിക്കാവുന്ന സൈനിങ്ങാണ് കഴിഞ്ഞ മാസം അവർ നടത്തിയത്. ലിയോ മെസ്സിയെയാണ് ഇന്റർ മിയാമി ടീമിലേക്ക് എത്തിച്ചത്. ജൂലൈ 22ആം തീയതി മെസ്സിയുടെ അരങ്ങേറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മെസ്സിയുടെ മുൻ സഹതാരവും കൂട്ടുകാരനുമായ സെർജിയോ ബുസ്ക്കെറ്റ്സിനെയും ഇന്റർ മിയാമി ടീമിലേക്ക് എത്തിച്ചിരുന്നു.
ലിയോ മെസ്സിയുടെ സാന്നിധ്യം ഇന്ററിന് കൂടുതൽ ഗുണം ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ ഉള്ളത്. അതായത് കൂടുതൽ താരങ്ങൾക്ക് ഇന്റർ മിയാമിലേക്ക് വരാൻ ആഗ്രഹമുണ്ട്. ലയണൽ മെസ്സിക്കൊപ്പം ഒരുപാട് കാലം ബാഴ്സയിൽ ഒരുമിച്ച് കളിച്ച ജോർഡി ആൽബ നിലവിൽ ഫ്രീ ഏജന്റാണ്. അദ്ദേഹം ഇന്റർ മിയാമിയിലേക്ക് എത്തുകയാണ്. ഉടൻ തന്നെ രണ്ടുപേരും കോൺട്രാക്ടിൽ എത്തും.
ലയണൽ മെസ്സിക്കൊപ്പം കഴിഞ്ഞ രണ്ട് സീസണുകളിൽ പാരീസിൽ കളിച്ച താരമാണ് സെർജിയോ റാമോസ്.മെസ്സി പിഎസ്ജി വിട്ടതിനോടൊപ്പം തന്നെ സെർജിയോ റാമോസും പിഎസ്ജി വിട്ടിട്ടുണ്ട്. അദ്ദേഹത്തിന് നിലവിൽ ക്ലബ്ബുകൾ ഒന്നും ആയിട്ടില്ല.താരവും ഇന്റർ മിയാമിയിലേക്ക് തന്നെയാണ് എത്തുക.
മിയാമി ഇപ്പോൾ റാമോസിനെ പരിഗണിക്കുന്നുണ്ട്. തുടർച്ചയായ 7 പരാജയങ്ങൾ കേൾക്കേണ്ടി വന്നതിനുശേഷം കഴിഞ്ഞ മത്സരത്തിൽ മിയാമി സമനില വഴങ്ങിയിരുന്നു.ഈ സീസണിൽ ഇന്ററിന് ഇനി വലിയ പ്രതീക്ഷകൾ ഒന്നുമില്ല.