ലയണൽ മെസ്സിയുടെ ക്ലബ്ബാണ് ഇന്റർ മിയാമി. ലയണൽ മെസ്സിയെ സ്വന്തമാക്കിയതിന് പിന്നാലെ ഇന്റർ മിയാമി ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ്.ബുസ്ക്കെറ്റ്സിനെ എത്തിച്ച ഇന്റർ ആൽബ,റാമോസ്, ഇനിയേസ്റ്റ എന്നിവരെയൊക്കെ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
സീനിയർ താരങ്ങളെ മാത്രമല്ല, യുവ ടാലന്റുകളെയും ബെക്കാമിന്റെ ക്ലബ്ബുകളെ വേണം. അർജന്റീനയിൽ നിന്നുള്ള മികച്ച താരങ്ങളെ സ്വന്തമാക്കാനാണ് ഇന്റർ മിയാമിയുടെ ഇപ്പോഴത്തെ പദ്ധതികൾ.രണ്ട് അർജന്റീന താരങ്ങളെ സ്വന്തമാക്കാൻ അവർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.ഗാസ്റ്റൻ എഡുൽ എന്ന അർജന്റീനയിലെ ഫുട്ബോൾ ജേണലിസ്റ്റാണ് ഇത് റിപ്പോർട്ട് ചെയ്തത്.
ഒരു അർജന്റീന സീനിയർ താരത്തെ അവർക്ക് ആവശ്യമുണ്ട്. അത് എൻസോ പെരസാണ്. അർജന്റീന ക്ലബ്ബായ റിവർ പ്ലേറ്റിനു വേണ്ടിയാണ് എൻസോ പെരസ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.ഈ വർഷം ക്ലബ്ബുമായി കോൺട്രാക്ട് പൂർത്തിയാകുമ്പോൾ അദ്ദേഹത്തെ സ്വന്തമാക്കാനാണ് ഇന്റർമിയാമിയുടെ പദ്ധതി. കൂടാതെ അർജന്റീനയുടെ യുവതാരമായ തോമസ് അവിയെസിനെ ടീമിലേക്ക് കൊണ്ടുവരാനും ഇന്റർ മിയാമിക്ക് താല്പര്യമുണ്ട്.
19 വയസ്സുള്ള താരമാണ് തോമസ്. അർജന്റീനയിലെ റേസിംഗ് എന്ന ക്ലബ്ബിനാണ് കളിച്ചു കൊണ്ടിരിക്കുന്നത്.അർജന്റീനയുടെ അണ്ടർ 20 ടീമിന് വേണ്ടിയും മുമ്പ് കളിച്ചിട്ടുണ്ട്. ഈ പ്ലെയർക്ക് വേണ്ടി റേസിങ്ങിനെ ഇന്റർമിയാമി സമീപിച്ചിട്ടുണ്ട്. അർജന്റീനയിൽ നിന്നും കൂടുതൽ താരങ്ങൾ മിയാമിയിൽ എത്തുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.