കഴിഞ്ഞ മോൻട്രിയലിനെതിരെയുള്ള മത്സരത്തിൽ വിജയം നേടാൻ ഇന്റർ മയാമിക്ക് സാധിച്ചിരുന്നു. എന്നാൽ ആ മത്സരത്തിൽ തന്നെയായിരുന്നു ലയണൽ മെസ്സിക്ക് പരിക്കേറ്റത്. തുടർന്ന് കഴിഞ്ഞ ഒർലാന്റോ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ മെസ്സി ഉണ്ടായിരുന്നില്ല. അ മത്സരത്തിൽ വിജയിക്കാനും ഇന്റർമയാമിക്ക് സാധിച്ചിരുന്നില്ല. ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു ഇന്റർമയാമി.
എന്നാൽ ഇന്നത്തെ മത്സരത്തിൽ മെസ്സി തിരിച്ചെത്തിയിട്ടുണ്ട്.ഇന്റർമയാമി വിജയ വഴിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഒരു റയൽ മാഡ്രിഡ് മോഡൽ വിജയമാണ് ഇന്ന് ഇന്റർമയാമി നേടിയിട്ടുള്ളത്. മത്സരം സമനിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ഏറ്റവും അവസാനത്തിൽ ലിയനാർഡോ കംപാന നേടിയ ഗോളാണ് ഇന്റർമയാമിക്ക് വിജയം സമ്മാനിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിന് ഡിസി യുണൈറ്റഡിനെ ഇന്റർമയാമി പരാജയപ്പെടുത്തുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒന്നും ഗോളുകൾ പിറന്നില്ല.90 മിനിറ്റുകൾ പിന്നിട്ടപ്പോഴും ഗോളുകൾ വന്നില്ല. എന്നാൽ 94ആം മിനുട്ടിൽ ഇന്റർമയാമി തങ്ങളുടെ വിജയ ഗോൾ നേടുകയായിരുന്നു.സെർജിയോ ബുസ്‌ക്കെറ്റ്സിന്റെ ഒരു ലോങ്ങ് പാസ് കമ്പാന പിടിച്ചെടുത്തു.എന്നിട്ട് ഒരു തകർപ്പൻ ഷോട്ടിലൂടെ വലയിൽ എത്തിക്കുകയായിരുന്നു. ഇതോടെയാണ് ഇന്റർമയാമി വിജയം സ്വന്തമാക്കിയിട്ടുള്ളത്.
നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്റർമയാമി തുടരുന്നത്.15 മത്സരങ്ങളിൽ നിന്ന് 9 വിജയങ്ങൾ അവർ നേടിയിട്ടുണ്ട്.31 പോയിന്റാണ് അവരുടെ സമ്പാദ്യം. ഇനി അടുത്ത മത്സരത്തിൽ വാൻകോവറാണ് ഇന്റർമയാമിയുടെ എതിരാളികൾ.