നല്ല കിണ്ണംകാച്ചിയ ഗോളുമായി ലിയോ മെസ്സി, കിടിലൻ വിജയവുമായി മയാമി ഫൈനലിൽ.
ഇന്റർ മയാമിയും ഫിലാഡൽഫിയയും തമ്മിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇന്റർ മയാമിക്ക് വിജയം.4-1 എന്ന സ്കോറിനാണ് മയാമി ഫിലാഡൽഫിയയെ തകർത്തു വിട്ടത്. ഇതോടെ ലീഗ്സ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ ലിയോ മെസ്സിയുടെ ഇന്റർ മയാമിക്ക് കഴിഞ്ഞു. ഇന്നത്തെ മത്സരത്തിലും മെസ്സി ഗോൾ നേടിയിട്ടുണ്ട്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ജോസഫ് മാർട്ടിനസ് ഇന്റർ മയാമിക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. പിന്നീട് ഇരുപതാം മിനിട്ടിലാണ് ലയണൽ മെസ്സിയുടെ കിടിലൻ ഗോൾ പിറക്കുന്നത്. മൈതാന മധ്യത്തുനിന്ന് മാർട്ടിനസ് നൽകിയ പാസ് സ്വീകരിച്ചുകൊണ്ട് ഒരല്പം മുന്നോട്ടുപോയ മെസ്സി വളരെ ദൂരെ നിന്ന് ഒരു തകർപ്പൻ ഷോട്ട് എതിർക്കുന്നു. മെസ്സിയുടെ നിലം പറ്റിയുള്ള ഷോട്ട് ഗോൾ വലയിൽ ചെന്ന് പതിക്കുകയായിരുന്നു.നല്ല കിണ്ണം കാച്ചിയ ഗോൾ തന്നെയാണ് മെസ്സി നേടിയത്.
هدف الأسطورة ميسي وفرحته من زاوية أخرى 🐐 pic.twitter.com/KUR1DRlSYB
— Messi Xtra (@M30Xtra) August 15, 2023
പിന്നീട് ഫസ്റ്റ് ഹാഫിന്റെ അവസാനത്തിൽ ജോർഡി ആൽബയുടെ ഗോൾ വന്നു. റോബർട്ട് ടൈലറിന്റെ അസിസ്റ്റിൽ നിന്നാണ് ആൽബ ഗോൾ നേടിയത്.75ആം മിനുട്ടിൽ അവർ ഒരു ഗോൾ മടക്കിയെങ്കിലും 84ആം മിനുട്ടിൽ റൂയിസ് കൂടി ഗോൾ നേടിയതോടെ മയാമി വിജയം ഉറപ്പിച്ചു.തുടർച്ചയായ ആറാം മത്സരത്തിലാണ് മയാമി വിജയിക്കുന്നത്.
هدف الأسطورة ميسي التاريخي 😰 pic.twitter.com/56EVDalLoY
— Messi Xtra (@M30Xtra) August 15, 2023
മെസ്സി വന്നതിനുശേഷം എല്ലാ മത്സരങ്ങളിലും മയാമി വിജയിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിൽ എല്ലാം തന്നെ മെസ്സി ഗോൾ നേടിയിട്ടുമുണ്ട്.