ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യക്ക് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കരുത്തരായ ഖത്തറിന്റെ പരാജയപ്പെടുത്തുകയായിരുന്നു.പക്ഷേ ചതിയിലൂടെ ഇന്ത്യയെ തോൽപ്പിച്ചു എന്ന് വേണം പറയാൻ. മികച്ച പ്രകടനം നടത്തിയ ഇന്ത്യ അർഹിച്ച വിജയമാണ് ഖത്തറും റഫറിയും ചതിയിലൂടെ തട്ടിമാറ്റിയത്.
ഈ മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിൽ വേൾഡ് കപ്പ് റൗണ്ടിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ ഇന്ത്യക്ക് സാധിക്കുമായിരുന്നു. മത്സരത്തിന്റെ 37ആം മിനുട്ടിൽ ചാങ്തെ ഇന്ത്യക്ക് ലീഡ് നേടിക്കൊടുക്കുകയും ചെയ്തു.എന്നാൽ മത്സരത്തിന്റെ 73ആം മിനുറ്റിൽ ഖത്തർ ചതിയിലൂടെ ഗോൾ നേടുകയായിരുന്നു. പൂർണ്ണമായും പുറത്ത് പോയ ബോൾ എടുത്ത് ഖത്തർ ഗോൾ നേടുകയായിരുന്നു.റഫറി ഇത് കണ്ടില്ലെന്ന് നടിച്ചു. അനർഹമായ ഗോൾ ഖത്തർ നേടുകയും അവർ മടങ്ങി വരികയും ചെയ്തു.
പിന്നീട് ഒരു ഗോൾ കൂടി നേടി അവർ വിജയം സ്വന്തമാക്കുകയും ചെയ്തു.ഇതോടെ ഇന്ത്യ വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ നിന്നും പുറത്തായി. പക്ഷേ ഖത്തറിന്റെ ചതി വീഡിയോ ദൃശ്യങ്ങളിലൂടെ ഫുട്ബോൾ ലോകമെങ്ങും അറിഞ്ഞു.വലിയ നാണക്കേടാണ് ഖത്തർ ഫുട്ബോളിനും റഫറിക്കും ഇത് സൃഷ്ടിച്ചിട്ടുള്ളത്. പകൽ കൊള്ളയാണ് നടന്നത് എന്നത് വളരെ വ്യക്തമാണ്.ഈ കൊള്ള ലോക മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഫുട്ബോളുമായി ബന്ധപ്പെട്ട പല സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രമുഖ മാധ്യമമായ ESPN ഇതിന്റെ ചിത്രം അടക്കം പങ്കുവെച്ചുകൊണ്ട് ഇത് തുറന്നു കാണിച്ചിട്ടുണ്ട്.കൂടാതെ പ്രധാനപ്പെട്ട പല മാധ്യമങ്ങളും അക്കൗണ്ടുകളും ഇത് റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ഇന്റർനാഷണൽ മാധ്യമങ്ങളിൽ നിന്നു പോലും വിമർശനങ്ങളും പരിഹാസങ്ങളും ലഭിച്ചത് ഖത്തറിനും ഏഷ്യൻ ഫുട്ബോളിനും നാണക്കേട് സൃഷ്ടിച്ചിട്ടുണ്ട്.
ഏതായാലും ഫുട്ബോൾ ലോകത്തിന് ലജ്ജിക്കാവുന്ന ഒരു കാര്യം തന്നെയാണ് സംഭവിച്ചിട്ടുള്ളത്. റഫറിമാർക്കെതിരെ വലിയ വിമർശനങ്ങൾ വരുന്നുണ്ട്. പണം നൽകി ഖത്തർ റഫറിമാരെ വരുതിയിലാക്കി എന്ന് പോലും പലരും ആരോപിക്കുന്നുണ്ട്. ഏതായാലും ഖത്തറിന് അനുകൂലമായി ഇത്രയും വലിയ ഒരു തെറ്റായ തീരുമാനമെടുത്തത് പലരിലും സംശയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.