ബ്ലാസ്റ്റേഴ്സ് പുറത്തായി,തനിക്ക് ഗോളടിക്കാനുമായില്ല,ആരാധകർക്ക് മെസ്സേജുമായി ഇഷാൻ പണ്ഡിത!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചിട്ടുള്ളത്. ഒഡീഷ്യ എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ നിന്നും പുറത്തായിരുന്നു. സീസണിന്റെ ആദ്യഘട്ടത്തിൽ മിന്നുന്ന പ്രകടനമായിരുന്നു ക്ലബ്ബ് നടത്തിയിരുന്നത്. എന്നാൽ രണ്ടാംഘട്ടത്തിൽ അമ്പേ പരാജയങ്ങൾ ഏറ്റുവാങ്ങി. അതോടുകൂടി തന്നെ ആരാധകരുടെ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു.
ഒരുപാട് പ്രതിസന്ധികൾ ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ നേരിടേണ്ടി വന്നിരുന്നു.പ്രത്യേകിച്ച് പരിക്കുകളാണ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്. പ്രധാനപ്പെട്ട താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായത് ബ്ലാസ്റ്റേഴ്സിന് വലിയ ക്ഷീണം ചെയ്തു.അഡ്രിയാൻ ലൂണ,ദിമി,പെപ്ര എന്നിവരെയൊക്കെ പരിക്കുകാരണം നഷ്ടമായിരുന്നു.
കഴിഞ്ഞ സമ്മറിൽ ടീമിലേക്ക് എത്തിച്ച ഇന്ത്യൻ സ്ട്രൈക്കറാണ് ഇഷാൻ പണ്ഡിത.അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. 15 ലീഗ് മത്സരങ്ങളാണ് അദ്ദേഹം ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുള്ളത്.അതിൽ മൂന്നു മത്സരങ്ങളിലാണ് അദ്ദേഹം സ്റ്റാർട്ട് ചെയ്തിട്ടുള്ളത്. ഒരു ഗോളോ അസിസ്റ്റോ നേടാൻ അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സിൽ സാധിച്ചിട്ടില്ല.ആരാധകരെ തീർത്തും നിരാശപ്പെടുത്തുകയായിരുന്നു അദ്ദേഹം.
ബ്ലാസ്റ്റേഴ്സ് പുറത്തായതിന് പിന്നാലെ എന്റെ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം ഒരു മെസ്സേജ് ആരാധകർക്കായി കൊണ്ട് നൽകിയിട്ടുണ്ട്. അദ്ദേഹം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.2023/24 സീസൺ ഇപ്പോൾ അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി കേരളം. ഒരു ബുദ്ധിമുട്ടേറിയ സീസണിൽ നിങ്ങളാണ് ഞങ്ങളെ ചുമലിലേറ്റിയത്,ഇതാണ് അദ്ദേഹം എഴുതിയത്.
ആരാധകർക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്ന താരമായിരുന്നു ഇഷാൻ.അദ്ദേഹത്തിന് തിളങ്ങാൻ സാധിക്കാതെ പോയത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. താരത്തിന് കൂടുതൽ അവസരങ്ങൾ നൽകണമായിരുന്നു എന്നുള്ള അഭിപ്രായവും ആരാധകർക്കിടയിലുണ്ട്