കേരള ബ്ലാസ്റ്റേഴ്സിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ പരിശീലകനെ ക്ലബ്ബ് നിയമിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ അഭിരുചിയെ ആശ്രയിച്ചായിരിക്കും പല താരങ്ങളുടെയും ഭാവി നിലനിൽക്കുന്നത്. മാത്രമല്ല പലരും ബ്ലാസ്റ്റേഴ്സ് വിടാനും ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ സമ്മറിൽ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന വളരെ പ്രധാനപ്പെട്ട താരമാണ് ഇഷാൻ പണ്ഡിത. ഇന്ത്യൻ മുന്നേറ്റ നിരതാരമായ ഇദ്ദേഹത്തിന് വേണ്ടവിധത്തിലുള്ള അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് നൽകിയിരുന്നില്ല.ഇവാൻ വുക്മനോവിച്ച് വളരെ കുറച്ച് അവസരങ്ങൾ മാത്രമായിരുന്നു നൽകിയിരുന്നത്.കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ ഈ താരത്തിന് സാധിച്ചിരുന്നില്ല.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ സീസണിൽ ഗോളുകൾ ഒന്നും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതുകൊണ്ട് അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. അതായത് മറ്റുള്ള ഓപ്ഷനുകൾ അദ്ദേഹം പരിഗണിച്ച് തുടങ്ങി എന്നത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഗുലാവോയാണ്. അതായത് തനിക്ക് അനുയോജ്യമായ ക്ലബ്ബിനെ കണ്ടെത്തി കഴിഞ്ഞാൽ ഇഷാൻ പണ്ഡിത കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്നർത്ഥം.
ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ രാഹുൽ കെപിയുടെ കാര്യത്തിലും മെർഗുലാവോ അപ്ഡേറ്റ് നൽകിയിട്ടുണ്ട്.അദ്ദേഹം ക്ലബ്ബ് വിടും എന്നുള്ള റൂമറുകൾ സജീവമാണ്. പക്ഷേ അത്തരത്തിലുള്ളതൊന്നും തന്റെ അറിവിൽ ഇല്ല എന്നാണ് മെർഗുലാവോ പറഞ്ഞിട്ടുള്ളത്. നിലവിൽ രാഹുൽ ക്ലബ്ബ് വിടാനൊന്നും ഉദ്ദേശിക്കുന്നില്ല.പക്ഷേ ഭാവിയിൽ അത് അദ്ദേഹം പരിഗണിക്കുന്നത് തള്ളിക്കളയാനാവില്ല.
സ്വന്തം ആരാധകരിൽ നിന്ന് വളരെയധികം വിമർശനങ്ങൾ രാഹുലിന് ഇപ്പോൾ കേൾക്കേണ്ടിവരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിമർശനങ്ങൾക്ക് അദ്ദേഹം സഭ്യമല്ലാത്ത രീതിയിൽ പോലും മറുപടികൾ നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡിന് വളരെയധികം വിമർശനങ്ങൾ സ്വന്തം ആരാധകരിൽ നിന്ന് തന്നെ ഏൽക്കേണ്ടി വരുന്നുണ്ട്.