ISL ഓൾ ടൈം പോയിന്റ് പട്ടിക പ്രസിദ്ധീകരിച്ചു,ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത്!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിലാണ് നമ്മളിപ്പോൾ ഉള്ളത്. ഈ 11 സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു കിരീടം നേടാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. മൂന്ന് തവണ ഫൈനൽ കളിച്ചിട്ടുണ്ട്.എന്നാൽ മൂന്ന് തവണയും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞദിവസം ഐഎസ്എൽ ഒരു പോയിന്റ് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഓൾ ടൈം പോയിന്റ് പട്ടികയാണ് അവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതായത് ആദ്യ സീസൺ മുതൽ ഇതുവരെ ക്ലബ്ബുകൾ നേടിയ ആകെ പോയിന്റുകളാണ് ഇവർ പട്ടികപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണ്.186 മത്സരങ്ങളാണ് ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്. അതിൽനിന്ന് 236 പോയിന്റുകൾ നേടിക്കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനം സ്വന്തമാക്കിയിട്ടുള്ളത്.
186 മത്സരങ്ങളിൽ നിന്ന് 60 വിജയങ്ങളാണ് ബ്ലാസ്റ്റേഴ്സ് ഇതുവരെ നേടിയിട്ടുള്ളത്.56 സമനിലകൾ വഴങ്ങി. 70 തോൽവികളും ഏറ്റുവാങ്ങേണ്ടിവന്നു.അങ്ങനെയാണ് 236 പോയിന്റ് കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. അതേസമയം ഈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് മുംബൈ സിറ്റിയാണ്.
185 മത്സരങ്ങൾ കളിച്ച അവർ 306 പോയിന്റാണ് നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ഗോവയും മൂന്നാം സ്ഥാനത്ത് ചെന്നൈയുമാണ് വരുന്നത്. ഗോവക്ക് 298 പോയിന്റും ചെന്നൈക്ക് 236 പോയിന്റും ഉണ്ട്.ഇവർക്ക് പുറകിലാണ് ബ്ലാസ്റ്റേഴ്സ് വരുന്നത്.
അതേസമയം മോഹൻ ബഗാനും ATK യും വെവ്വേറയാണ്. അതുകൊണ്ടാണ് അവർ പുറകിലായിട്ടുള്ളത്. ഏറ്റവും പുറകിൽ അഥവാ പതിനാറാം സ്ഥാനത്തുള്ളത് മുഹമ്മദൻസാണ്.7 മത്സരങ്ങൾ മാത്രമാണ് അവർ ഐഎസ്എല്ലിൽ കളിച്ചിട്ടുള്ളത്. ഇതുവരെ ഐഎസ്എല്ലിൽ ആകെ 16 ടീമുകളാണ് പങ്കെടുത്തിട്ടുള്ളത്. അതിലാണ് മുംബൈ സിറ്റി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.