അഡ്രിയാൻ ലൂണയെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാവുമോ?താരത്തെ സ്വന്തമാക്കാൻ വമ്പന്മാർക്ക് താല്പര്യമെന്ന റൂമറുകൾ സജീവം.
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയെ ഇപ്പോൾ ക്ലബ്ബിന് നഷ്ടമായിട്ടുണ്ട്. പരിക്ക് മൂലമാണ് അദ്ദേഹത്തെ നഷ്ടമായത്.ഈ സീസണിൽ ഇനി ലൂണ കളിക്കില്ല എന്നത് സ്ഥിരീകരിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് പകരക്കാരനെ എത്തിക്കുകയായിരുന്നു.
മുന്നേറ്റ നിരയിലേക്ക് ഫെഡോർ ചെർനിച്ചിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.അദ്ദേഹം ക്ലബ്ബിനോടൊപ്പം ട്രെയിനിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.പക്ഷെ ലൂണയുടെ കാര്യത്തിൽ കൂടുതൽ വ്യക്തതകൾ ക്ലബ്ബ് വരുത്തേണ്ടതുണ്ട്.എന്തെന്നാൽ ഈ സീസൺ അവസാനിക്കുന്നതോടുകൂടി അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കും.
ഈ കരാർ ഇതുവരെ ക്ലബ്ബ് പുതുക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ആശങ്കൾ ഏറെയാണ്.ഈ ആശങ്കകൾ വർദ്ധിപ്പിച്ചുകൊണ്ട് ഒരു റൂമർ പുറത്തേക്ക് വന്നിട്ടുണ്ട്.ഈ ഉറുഗ്വൻ സൂപ്പർതാരത്തെ സ്വന്തമാക്കാൻ വമ്പൻമാരായ മുംബൈ സിറ്റിക്ക് താല്പര്യമുണ്ട്.ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ തന്നെ ഈ താരത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ മുംബൈ സിറ്റി നടത്തിയിരുന്നു. എന്നാൽ അന്ന് അത് ഫലം കാണാതെ പോവുകയായിരുന്നു. കാരണം ക്ലബ്ബിനെ ഇഷ്ടപ്പെടുന്നതുകൊണ്ടുതന്നെ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് വിടാൻ വിസമ്മതിക്കുകയായിരുന്നു. ഇത്തവണ ഏത് രൂപത്തിലുള്ള ഒരു പ്രതികരണമായിരിക്കും അദ്ദേഹത്തിൽ നിന്നുണ്ടാകുക എന്നത് കാണേണ്ട കാര്യമാണ്.മുംബൈ സിറ്റിക്ക് നിലവിൽ മികച്ച താരങ്ങളെ ആവശ്യമാണ്. അവരുടെ സൂപ്പർ താരം ഗ്രെഗ് സ്റ്റുവർറ്റ് ക്ലബ്ബ് വിട്ടിട്ടുണ്ട്.
ആ സ്ഥാനത്തേക്കാണ് ഇവർ അഡ്രിയാൻ ലൂണയെ ഇപ്പോൾ പരിഗണിക്കുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ഈ സീസൺ അവസാനിച്ചതിനുശേഷം മാത്രമായിരിക്കും അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കുന്ന കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുക. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയതിനുശേഷമായിരിക്കും ലൂണയുടെ കാര്യത്തിൽ ക്ലബ്ബിന്റെ ഭാഗത്തുനിന്നും തീരുമാനങ്ങൾ ഉണ്ടാവുക എന്നാണ് അറിയാൻ സാധിക്കുന്നത്.താരത്തെ ക്ലബ്ബ് കൈവിടില്ല എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.