സക്കായിയെ മറ്റൊരു ISL ക്ലബ്ബിന് വേണം,എന്നാൽ താരത്തിന്റെ തീരുമാനം വ്യത്യസ്തം!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ജാപ്പനീസ് താരമായ ഡൈസുകെ സക്കായിയെ സ്വന്തമാക്കിയത്. നേരത്തെ അദ്ദേഹം ഒഡീഷക്ക് വേണ്ടി ട്രയൽസ് നടത്തിയിരുന്നുവെങ്കിലും അവർ താരത്തെ സൈൻ ചെയ്തിരുന്നില്ല. പിന്നീടാണ് സ്കിൻകിസ് അദ്ദേഹത്തെ സ്വന്തമാക്കിയത്.ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി 20 മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
പല മത്സരങ്ങളിലും പകരക്കാരനായി കൊണ്ടായിരുന്നു അദ്ദേഹം വന്നിരുന്നത്.3 ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം സീസണിൽ സ്വന്തമാക്കിയിരുന്നു. പക്ഷേ അടുത്ത സീസണിൽ ഐഎസ്എൽ ക്ലബ്ബുകൾക്ക് ഏഷ്യൻ സൈനിങ് നിർബന്ധമില്ല. അതുകൊണ്ടുതന്നെ താരത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് തീരുമാനമെടുത്തിരുന്നു.സക്കായിക്ക് ക്ലബ്ബ് വിടേണ്ടിവന്നു.
അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് ബ്ലാസ്റ്റേഴ്സ് അല്പം മുൻപ് പ്രസിദ്ധീകരിച്ചിരുന്നു.ഇനി സക്കായ് എങ്ങോട്ടാണ് എന്നത് വ്യക്തമല്ല.ഇതിനിടെ ഒരു റൂമർ പുറത്തേക്കു വന്നിട്ടുണ്ട്. മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ജംഷെഡ്പൂർ എഫ്സിക്ക് താരത്തിൽ താല്പര്യമുണ്ട്.അദ്ദേഹത്തെ കൊണ്ടുവരാനുള്ള ശ്രമം അവർ നടത്തുകയും ചെയ്തിട്ടുണ്ട്.
പക്ഷേ ഈ ജാപ്പനീസ് താരത്തിന് മറ്റൊരു പദ്ധതിയാണ് ഉള്ളത്.ഐഎസ്എല്ലിൽ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഇന്ത്യ വിട്ടു പോകാൻ തന്നെയാണ് അദ്ദേഹത്തിന്റെ പ്ലാൻ. അതുകൊണ്ടുതന്നെ അദ്ദേഹം ജംഷഡ്പൂരിന്റെ ഓഫർ സ്വീകരിക്കില്ല.അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ എതിരാളിയായി കൊണ്ടുവരില്ല എന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്.