ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു.ഗ്രൂപ്പ് ഘട്ടത്തിലെ ഏതാണ്ട് ചില മത്സരങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്.നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്. ഇന്ന് ഹൈദരാബാദിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
ആരായിരിക്കും ഇത്തവണത്തെ ഷീൽഡ് നേടുക എന്നുള്ളത് ഉറപ്പായിട്ടില്ല.മോഹൻ ബഗാൻ, മുംബൈ സിറ്റി എന്നിവർ തമ്മിലാണ് ഷീൽഡ് പോരാട്ടം നടക്കുന്നത്.ഗോവ,ഒഡീഷ,കേരള ബ്ലാസ്റ്റേഴ്സ്,ചെന്നൈയിൻ എഫ്സി എന്നിവർ ഇപ്പോൾ പ്ലേ ഓഫ് പ്രവേശനം സാധ്യമാക്കിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ്യയും തമ്മിലാണ് പ്ലേ ഓഫിൽ ഏറ്റുമുട്ടുക.
പ്ലേ ഓഫ് എന്ന് നടക്കുമെന്നത് ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്. അതുമായി ബന്ധപ്പെട്ട സാധ്യതകൾ ഇപ്പോൾ മാർക്കസ് മെർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നോക്കോട്ട് മത്സരങ്ങൾ ഏപ്രിൽ 19, ഏപ്രിൽ 20 തീയതികളിലായാണ് നടക്കുക.പിന്നീട് സെമിഫൈനൽ മത്സരങ്ങളാണ് നടക്കാനുള്ളത്. ആദ്യപാദ പോരാട്ടങ്ങൾഏപ്രിൽ 23,ഏപ്രിൽ 24 എന്നീ തീയതികളിലായി നടക്കും.
സെമി ഫൈനലിന്റെ രണ്ടാം പാദ പോരാട്ടങ്ങൾ ഏപ്രിൽ 28, ഏപ്രിൽ 29 എന്നീ തിയ്യതികളിലായാണ് നടക്കുക. പിന്നീട് ഫൈനൽ എന്ന് നടക്കും എന്നതാണ് ആരാധകർക്ക് അറിയേണ്ടത്. മെയ് നാലാം തീയതി അഞ്ചാം തീയതിയോ ആയിരിക്കും കലാശ പോരാട്ടം നടക്കുക.ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ വന്നിട്ടില്ല.പക്ഷേ ഇതാണ് സാധ്യതകൾ. ഏതായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. സമീപകാലത്തെ ദയനീയ പ്രകടനം ആരാധകരുടെ പ്രതീക്ഷയിൽ വലിയ ഇടിവ് വരുത്തിയിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്.