ഇത് നാണക്കേട്..! ബ്ലാസ്റ്റേഴ്സ് അവസാന സ്ഥാനത്ത്,മറ്റൊരു പോയിന്റ് പട്ടിക പുറത്ത് വിട്ട് ഐഎസ്എൽ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യഘട്ടത്തിൽ മിന്നുന്ന പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്.12 മത്സരങ്ങൾ പൂർത്തിയായപ്പോൾ എട്ടുമത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു.പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സൂപ്പർ കപ്പിന് പിരിഞ്ഞത് മുതൽ ബ്ലാസ്റ്റേഴ്സിന്റെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു.
സൂപ്പർ കപ്പിലെ അവസാനത്തെ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.അതിനുശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ തോൽവികളുടെ തുടർക്കഥകളായിരുന്നു. അതായത് അവസാനമായി കളിച്ച എട്ടു മത്സരങ്ങളിൽ ഏഴ് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. 18 മത്സരങ്ങളിൽ നിന്ന് 29 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഇതിനിടെ മറ്റൊരു പോയിന്റ് പട്ടിക ഐഎസ്എൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗ് സെക്കൻഡ് ഫേസ് അഥവാ രണ്ടാംഘട്ടത്തിലെ പോയിന്റ് ടേബിളാണ് ഐഎസ്എൽ ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് നാണക്കേടാണ്.അതായത് ഏറ്റവും അവസാന സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. 6 മത്സരങ്ങളാണ് രണ്ടാംഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്. അതിൽ കേവലം ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. 5 മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. കേവലം 3 പോയിന്റുകൾ നേടിക്കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് അവസാന സ്ഥാനത്ത് എത്തിയിരിക്കുന്നത്.
തൊട്ട് മുകളിൽ വരുന്നത് ഹൈദരാബാദ് എഫ്സിയാണ്.അവർ കളിച്ചത് എട്ടുമത്സരങ്ങളാണ്.അതിൽ ഒരു വിജയവും ഒരു സമനിലയും അവർ നേടി 4 പോയിന്റോടെ അവർ പതിനൊന്നാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. ഒന്നാം സ്ഥാനത്ത് വരുന്നത് മോഹൻ ബഗാനാണ്. എട്ടുമത്സരങ്ങളിൽ നിന്ന് ആറ് വിജയവും രണ്ട് സമനിലയും നേടി 20 പോയിന്റ് അവർ രണ്ടാംഘട്ടത്തിൽ മാത്രമായി വേണ്ടി. മുംബൈ രണ്ടാം സ്ഥാനത്ത് വരുന്നു. എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ചു വിജയവുമായി 17 പോയിന്റാണ് അവർക്കുള്ളത്.
അത്ഭുതപ്പെടുത്തിയ പ്രകടനം പഞ്ചാബിന്റേത് തന്നെയാണ്.രണ്ടാംഘട്ടത്തിൽ മികച്ച പ്രകടനമാണ് അവർ നടത്തിയിട്ടുള്ളത്. ഏഴ് മത്സരങ്ങളിൽ നിന്ന് നാല് വിജയവുമായി 13 പോയിന്റുകൾ അവർ നേടിക്കഴിഞ്ഞു.പക്ഷേ ബ്ലാസ്റ്റേഴ്സിന് ഇനി 4 മത്സരങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്. അതിൽ ഏതെങ്കിലും ഒരു മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാൻ സാധിക്കും.അതിന് തന്നെയാണ് ഇവിടെ പ്രാധാന്യമുള്ളത്.