മുംബൈ സിറ്റിയെ പോലും മലർത്തിയടിച്ചു,കേരള ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത് മോഹൻ ബഗാൻ മാത്രം,ഇത്തവണ താരസമ്പന്നം തന്നെ.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് AFC ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ടീമാണ് മുംബൈ സിറ്റി എഫ്സി. അധികായകന്മാരായ സിറ്റി ഗ്രൂപ്പാണ് ഇവരുടെ ഉടമസ്ഥർ. അതുകൊണ്ടുതന്നെ എല്ലാ തലത്തിലും വളർച്ച കൈവരിക്കുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമാണ്. അതേസമയം ATK മോഹൻ ബഗാൻ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നായി മാറിയിട്ടുണ്ട്.

നിരവധി സൂപ്പർ താരങ്ങളെ അവർ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കിയിരുന്നു. വേൾഡ് കപ്പിൽ മെസ്സിയുടെ അർജന്റീനയെ നേരിട്ട കമ്മിൻസ് പോലും അവരുടെ ടീം അംഗമാണ്. വലിയ ചരിത്രം അവകാശപ്പെടാനുള്ള മോഹൻ ബഗാൻ എല്ലാം കൊണ്ടും കരുത്തരാണ്. എന്നാൽ മൂല്യത്തിന്റെ കാര്യത്തിൽ ഈ രണ്ടു ടീമുകളോടും കട്ടക്ക് പിടിച്ചു നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

അതായത് ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള രണ്ടാമത്തെ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സാണ്. സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുംബൈ സിറ്റിയെ പോലും ഇക്കാര്യത്തിൽ പരാജയപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ATK മോഹൻ ബഗാൻ ഏറെ മുന്നിൽ തന്നെയാണ് ഉള്ളത്. അവരുടെ സ്‌ക്വാഡ് വാല്യൂ ഇപ്പോൾ 66 കോടി രൂപയാണ്.

രണ്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ വാല്യു 48.6 കോടി രൂപയാണ്.മൂന്നാം സ്ഥാനത്താണ് മുംബൈ സിറ്റി വരുന്നത്. 46.2 കോടി രൂപയാണ് അവരുടെ വാല്യു. നാലാം സ്ഥാനത്ത് വരുന്ന ഗോവയുടെ വാല്യൂ 37.4 കോടി രൂപയാണ്.ഈ ട്രാൻസ്ഫർ വിൻഡോയോട് കൂടിയാണ് ക്ലബ്ബിന്റെ മൂല്യം കുതിച്ചുയർന്നത്.

എന്തെന്നാൽ വിദേശത്തുനിന്നും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത് യുവ പ്രതിഭകളെയാണ്.ക്വാമെ പെപ്ര,ഡ്രിൻസിച്ച്,സാക്കയ് തുടങ്ങിയ താരങ്ങൾക്കൊക്കെ വാല്യൂ ഉണ്ട്. കൂടാതെ ദിമി,ലൂണ,ലെസ്ക്കോവിച്ച് എന്നിവരൊക്കെ വളരെ അധികം മൂല്യമുള്ള താരങ്ങളാണ്. ഏതായാലും മൂല്യത്തിന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു വൻ വളർച്ച തന്നെയാണ് കൈവരിച്ചിട്ടുള്ളത്.

ATK Mohun BaganKerala BlastersSquad Value
Comments (0)
Add Comment