ഇതാണ് ഞങ്ങളുടെ ഏറ്റവും മികച്ച മത്സരം:സ്റ്റാറേ ഇങ്ങനെ പറയാൻ കാരണമെന്ത്?
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന ഐഎസ്എൽ മത്സരത്തിൽ തോൽവിയാണ് ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബംഗളൂരു ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തുകയായിരുന്നു. കൊച്ചിയിൽ സ്വന്തം കാണികൾക്ക് മുൻപിൽ വെച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് ഈ തോൽവി ചോദിച്ചു വാങ്ങി എന്ന് പറയേണ്ടിവരും. കാരണം വഴങ്ങിയ മൂന്ന് ഗോളുകളും ബ്ലാസ്റ്റേഴ്സ് വരുത്തിവെച്ച വലിയ പിഴവുകളിൽ നിന്നാണ് പിറന്നിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സ് തന്നെയാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയിട്ടുള്ളത്.ഒരുപാട് ആക്രമണങ്ങൾ സംഘടിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.എന്നാൽ കൂടുതൽ ഗോളുകൾ നേടാൻ സാധിക്കാതെ പോവുകയായിരുന്നു.കൂടാതെ നിർഭാഗ്യവും തടസ്സമായി. അങ്ങനെ എല്ലാം ബ്ലാസ്റ്റേഴ്സിനെതിരെ നിലകൊണ്ട ഒരു മത്സരം കൂടിയായിരുന്നു ഇത്.
ഏതായാലും ഈ മത്സരത്തെ ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റാറേ വിലയിരുത്തിയിട്ടുണ്ട്.ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് കളിച്ച ഏറ്റവും മികച്ച മത്സരമാണ് ഇത് എന്നാണ് കോച്ച് പറഞ്ഞിട്ടുള്ളത്. എന്നാൽ റിസൾട്ട് തന്നെ വളരെയധികം നിരാശപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്റ്റാറേ പറഞ്ഞത് നോക്കാം.
‘ എന്റെ കാഴ്ചപ്പാടിൽ ഞങ്ങൾ ഈ സീസണിൽ കളിച്ച ഏറ്റവും മികച്ച മത്സരമാണ് ഇത്.ബോൾ പൊസഷന്റെ കാര്യത്തിൽ ആധിപത്യം പുലർത്തിയത് ഞങ്ങളാണ്. മത്സരം നിയന്ത്രിച്ചിരുന്നത് ഞങ്ങളായിരുന്നു.വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് ഞങ്ങൾ വഴങ്ങിയിട്ടുള്ളത്. ടീമിന്റെ പുരോഗതിയിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. പക്ഷേ റിസൾട്ടിൽ ഞാൻ വളരെയധികം നിരാശനാണ് ‘ ഇതാണ് സ്റ്റാറേ പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ആരാധകർക്ക് സന്തോഷം നൽകുന്നതാണെങ്കിലും റിസൾട്ട് വളരെയധികം നിരാശ നൽകുന്ന ഒന്നാണ്. പക്ഷേ അടുത്ത മത്സരത്തിൽ പൂർവ്വാധികം ശക്തിയോടുകൂടി ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം ആരാധകരും.