ഇവാനാശാനെ ബ്ലാസ്റ്റേഴ്സിന്റെ ആ റോളിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യം!

കേരള ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ മൂന്ന് സീസണുകളിലും പരിശീലിപ്പിച്ചത് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായ ഇവാൻ വുക്മനോവിച്ചാണ്.അദ്ദേഹത്തിന് കീഴിൽ സ്ഥിരതയാർന്ന പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.3 സീസണുകളിലും പ്ലേ ഓഫ് പ്രവേശനം കേരള ബ്ലാസ്റ്റേഴ്സ് സാധ്യമാക്കിയിരുന്നു.എന്നാൽ കിരീടങ്ങൾ ഒന്നും നേടാൻ സാധിക്കാത്തതുകൊണ്ടുതന്നെ ക്ലബ്ബ് മാനേജ്മെന്റ് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

പക്ഷേ പുതിയ പരിശീലകനായ സ്റ്റാറേക്ക് ബ്ലാസ്റ്റേഴ്സ് മോശം പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ ക്ലബ്ബിന് ലഭിക്കുന്നുണ്ട്. സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസിനും വിമർശനങ്ങൾ ഏറെയാണ്. അദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ട് സ്പോട്ടിംഗ് ഡയറക്ടർ പൊസിഷനിലേക്കെങ്കിലും ഇവാനാശാനെ കൊണ്ടുവരണമെന്നാണ് ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകൻ ആവശ്യപ്പെട്ടിരിക്കുന്നത്.എക്‌സിൽ അദ്ദേഹം എഴുതിയത് നോക്കാം.

‘നമ്മൾ ആശാനെ തിരികെ കൊണ്ടുവരണം. സത്യം പറഞ്ഞാൽ നമ്മൾ അദ്ദേഹത്തെ മിസ്സ് ചെയ്യുന്നുണ്ട്. കിരീടങ്ങൾ നേടിയിട്ടില്ല എന്നുള്ളത് ശരിയാണ്.പക്ഷേ അദ്ദേഹത്തിന്റെ കീഴിൽ ശരിക്കും ഇമ്പാക്ട് ഉണ്ടായിരുന്നു.ഇവാനെ പോലെയുള്ള ഒരാളെയാണ് നമുക്ക് സ്പോർട്ടിംഗ് ഡയറക്ടറായി കൊണ്ട് വേണ്ടത്. ആരാധകരുടെ സ്നേഹവും പേഷനും കൃത്യമായി അറിയുന്ന വ്യക്തിയാണ് അദ്ദേഹം ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു ആരാധകൻ എഴുതിയിട്ടുള്ളത്.

നിലവിൽ ഇവാൻ വുക്മനോവിച്ച് ഫ്രീ ഏജന്റാണ്.ബ്ലാസ്റ്റേഴ്സ് വിട്ടതിനുശേഷം പല ക്ലബ്ബുകളും അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാൽ അദ്ദേഹം അതെല്ലാം നിരസിക്കുകയായിരുന്നു.കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയാണ് ബ്രേക്ക് എടുത്തത് എന്നാണ് ആശാൻ പറഞ്ഞിരുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചു വിളിച്ചാൽ വരാൻ ഇവാൻ വുക്മനോവിച്ച് ഈയിടെ പറഞ്ഞിരുന്നു.

Ivan VukomanovicKerala Blasters
Comments (0)
Add Comment