ഇല്ല..അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആ തെറ്റ് ആവർത്തിക്കില്ലെന്ന് ഇവാൻ വുക്മനോവിച്ച്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഒരുപാട് മികച്ച താരങ്ങൾ ഉണ്ടായിട്ടുണ്ട്.തകർപ്പൻ പ്രകടനം നടത്തി ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ ഒരുപാട് താരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പലരും ദീർഘകാലം ഒന്നും ബ്ലാസ്റ്റേഴ്സിൽ തുടർന്നിട്ടില്ല. ഒന്നോ രണ്ടോ സീസണുകൾ മാത്രം ചെലവഴിച്ചുകൊണ്ട് ക്ലബ്ബ് വിട്ടുപോകുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്.

പലപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്ന് താരങ്ങളെ നിലനിർത്തുന്നതിൽ വീഴ്ചകൾ സംഭവിക്കാറുണ്ട്. ചില താരങ്ങൾ സ്വമേധയാ ക്ലബ്ബ് വിട്ടു പോകാറുമുണ്ട്. ഏതായാലും പല താരങ്ങളെയും കൈവിട്ടത് തെറ്റായി കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സും അനുഭവപ്പെടാറുണ്ട്.കാരണം പിന്നീടും ആ താരങ്ങൾ മികച്ച പ്രകടനം മറ്റു ക്ലബ്ബുകൾക്ക് വേണ്ടി നടത്താറുണ്ട്.

പക്ഷേ ഇപ്പോഴത്തെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇതിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തമാണ്.മൂന്നാമത്തെ സീസണിലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിനോടൊപ്പം തുടരുന്നത്. 2025 വരെ കോൺട്രാക്ട് ഉള്ള അദ്ദേഹത്തെ മറ്റു ക്ലബ്ബുകൾ സ്വന്തമാക്കും എന്ന വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് തെറ്റ് ആവർത്തിക്കില്ല എന്നുള്ള ഒരു സ്ഥിരീകരണം ഇപ്പോൾ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന്റെ പക്കലിൽ നിന്ന് തന്നെ ലഭിച്ചിട്ടുണ്ട്.ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന പ്രസ്താവനയാണ് ഇദ്ദേഹം നടത്തിയിട്ടുള്ളത്.

ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ വളരെയധികം സന്തോഷവാനാണ്, എല്ലാ നിലക്കും അദ്ദേഹം ഇവിടെ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്.ആവശ്യമായ ബഹുമാനവും പിന്തുണയും എല്ലാം അദ്ദേഹത്തിനു ലഭിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അദ്ദേഹം ക്ലബ്ബ് വിട്ടു പോവേണ്ട ആവശ്യമില്ല. അദ്ദേഹം തുടരും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട് എന്നാണ് എനിക്ക് അറിയാൻ സാധിക്കുന്നത്,കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

ഈ സീസണിൽ ആകെ അഞ്ച് മത്സരങ്ങൾ കളിച്ച താരം 4 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചു കഴിഞ്ഞു. മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് ലൂണ നേടിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സ് ഗോൾ നേടണമെങ്കിൽ ലൂണ ആവശ്യമാണ് എന്ന സ്ഥിതിയിലേക്കാണ് ഈ സീസണിൽ കാര്യങ്ങൾ പോകുന്നത്.

Ivan VukomanovicKerala Blasters
Comments (0)
Add Comment