കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന ഐഎസ്എൽ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെയാണ് നേരിടുക. ഇന്ന് രാത്രി 7:30നാണ് ഈയൊരു മത്സരം നടക്കുക. നോർത്ത് ഈസ്റ്റിന്റെ മൈതാനമായ ഗുവാഹത്തിയിൽ വെച്ച് കൊണ്ടാണ് ഈ മത്സരം അരങ്ങേറുക.മത്സരത്തിൽ പല പ്രധാനപ്പെട്ട താരങ്ങളും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുക.
അതിനുശേഷം ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെയാണ് നേരിടുക.ബ്ലാസ്റ്റേഴ്സിന് അത് എവേ മത്സരമാണ്.ഏപ്രിൽ 12ആം തീയതിയാണ് ആ മത്സരം നടക്കുക.അതോടെ ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയാകും. പിന്നീട് പ്ലേ ഓഫ് മത്സരമാണ് കളിക്കുക. ഒഫീഷ്യലായിക്കൊണ്ട് പ്ലേ ഓഫിന് യോഗ്യത കരസ്ഥമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്.
നിലവിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.പ്ലേ ഓഫ് മത്സരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ഒരുക്കങ്ങൾ നടത്തുന്നുണ്ടോ എന്ന് പരിശീലകൻ ഇവാൻ വുക്മനോവിച്ചിനോട് ചോദിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് ഒരുക്കങ്ങൾ ഒന്നും ഇല്ല എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. ടൈറ്റ് ഷെഡ്യൂളാണ് ഇതിന്റെ കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
പ്ലേ ഓഫിന് വേണ്ടി മാത്രമായി ഒരുക്കങ്ങൾ ഒന്നും തന്നെ ഇല്ല. ഇതുവരെ ചെയ്തിരുന്നതിന്റെ തുടർച്ച മാത്രം ചെയ്യും.കൂടുതൽ ട്രെയിനിങ് സെഷനുകൾക്ക് നമ്മുടെ മുന്നിൽ സമയമില്ല. കാരണം അത്രയേറെ ടൈറ്റ് ഷെഡ്യൂൾ ആണ് ഉള്ളത്. എല്ലാംകൊണ്ടും കടുത്ത ഒരു സീസണിലൂടെയാണ് ഇപ്പോൾ നമ്മൾ കടന്നു പോകുന്നത്,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച 10 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്.ഒരെണ്ണത്തിൽ സമനില വഴങ്ങിയപ്പോൾ ബാക്കിയുള്ള എട്ടുമത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്ലേ ഓഫിലും ആരാധകർക്ക് വലിയ പ്രതീക്ഷകൾ ഒന്നുമില്ല.