മറ്റുള്ളിടത്ത് കൂടുതൽ പണം ലഭിച്ചേക്കാം,പക്ഷേ മഞ്ഞപ്പടയുടെ ഈ സ്നേഹമൊന്നും അവിടെ കിട്ടില്ലല്ലോ:മനസ്സ് തുറന്ന് ഇവാൻ വുക്മനോവിച്ച്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ഒരു നീണ്ട വിലക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മിറ്റി ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ സീസണിൽ മത്സരം ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു അത്. ആ വിലക്ക് അവസാനിപ്പിച്ചുകൊണ്ട് കഴിഞ്ഞ മത്സരത്തിലാണ് ഇവാൻ വുക്മനോവിച്ച് തിരിച്ചെത്തിയത്. എതിർ ആരാധകരുടെ കണ്ണ് തള്ളിക്കുന്ന രീതിയിലുള്ള ഒരു തിരിച്ചുവരവാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പട ഈ പരിശീലനം നൽകിയത്.

ഒരു അത്യുഗ്രൻ ടിഫോ ഇവർ തയ്യാറാക്കിയിരുന്നു. രാജാവ് തിരിച്ചുവന്നു എന്നായിരുന്നു ഇവർ പ്രഖ്യാപിച്ചിരുന്നത്. സ്വപ്നതുല്യമായ ഒരു തിരിച്ചുവരവാണ് ഇവാന് ലഭിച്ചത്. കാരണം മത്സരത്തിൽ വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. മാത്രമല്ല ആരാധകർ അദ്ദേഹത്തെ സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു.

ഇതിനെക്കുറിച്ച് എല്ലാം മനസ്സ് തുറന്ന് ഇപ്പോൾ ഇവാൻ വുക്മനോവിച്ച് സംസാരിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഈ സ്നേഹം മറ്റെവിടെയും ലഭിക്കില്ല എന്നാണ് ഇവാൻ വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. ഒരുപക്ഷേ ഇതിൽ കൂടുതൽ പ്രതിഫലം ലഭിക്കാമെന്നും എന്നാൽ ഈ സ്നേഹം ലഭിക്കില്ലെന്നും ഇവാൻ പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഈ പരിശീലകൻ.

ബ്ലാസ്റ്റേഴ്സും കേരളവും നൽകുന്ന സ്നേഹത്തിനപ്പുറം ഒന്നും തന്നെ നൽകാൻ മറ്റൊരു സ്ഥലത്തിനോ ടീമിനോ കഴിയില്ല.ഒരുപക്ഷേ കൂടുതൽ പ്രതിഫലം ലഭിച്ചേക്കാം.എന്നാൽ ഈ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹം ലഭിക്കില്ലല്ലോ.അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സും കേരളവും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. കഴിഞ്ഞ മത്സരത്തിൽ എനിക്ക് നൽകിയ ആരാധകരുടെ വരവേൽപ്പും സ്നേഹവും എന്റെ കണ്ണ് നനയിച്ചു.അവരോട് അതിനെ എനിക്ക് ഒരുപാട് നന്ദിയുണ്ട്. വളരെ ഇമോഷണലായ ഒരു സ്നേഹമാണ് അവർ നൽകിയിട്ടുള്ളത്.അത് മറ്റെവിടെയും ലഭിക്കില്ല,കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയപ്പെട്ട ആശാൻ പറഞ്ഞു.

ഇവാന്റെ തിരിച്ചുവരവ് ക്ലബ്ബിന് കൂടുതൽ ഊർജ്ജം നൽകിയിട്ടുണ്ട്. അതിന്റെ ഫലമെന്നോണമെണ് കഴിഞ്ഞ മത്സരത്തിൽ ക്ലബ്ബ് ഒരു തിരിച്ചുവരവ് നടത്തി വിജയിച്ചത്.ഒഡീഷ്യയെയായിരുന്നു കഴിഞ്ഞ മത്സരത്തിൽ തോൽപ്പിച്ചത്. ഇനി അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആണ് എതിരാളികൾ.

Ivan VukomanovicKerala BlastersManjappada
Comments (0)
Add Comment