കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായ അഡ്രിയാൻ ലൂണയെ പരിക്ക് മൂലമാണ് ക്ലബ്ബിന് നഷ്ടമായത്. പരിശീലനത്തിനിടെ അദ്ദേഹത്തിന്റെ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് സർജറിക്ക് അദ്ദേഹം വിധേനാവുകയായിരുന്നു.ഈ സീസണിൽ ഇനി ലൂണക്ക് കളിക്കാൻ സാധിച്ചേക്കില്ല. ഇക്കാര്യം പരിശീലകനായ ഇവാൻ വുക്മനോവിച്ച് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതായത് ഈ സീസണിൽ ഇനി ലൂണ കളിക്കും എന്ന് പറയൽ വളരെയധികം ബുദ്ധിമുട്ടാണ് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.അത്കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു പകരക്കാരനെ അത്യാവശ്യമാണ്. എന്തെന്നാൽ അത്രയും സുപ്രധാനമായ താരത്തെയാണ് ക്ലബ്ബിന് നഷ്ടമായിരിക്കുന്നത്.നിക്കോളാസ് ലൊദെയ്‌റോയുമായി ബന്ധപ്പെട്ട റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അതിൽ സത്യങ്ങൾ ഒന്നുമില്ലെന്ന് മർഗുലാവോ റിപ്പോർട്ട് ചെയ്തിരുന്നു.
വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലൂണയുടെ പകരക്കാരൻ വരുമോ? എങ്ങനെയുള്ള താരത്തെയായിരിക്കും ക്ലബ് ലക്ഷ്യം വെക്കുക? ഈ ചോദ്യങ്ങൾക്കുള്ള മറുപടി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ച് തന്നെ വ്യക്തമായി നൽകിയിട്ടുണ്ട്.ഇന്ന് നടന്ന പുതിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അഡ്രിയാൻ ലൂണയുടെ പകരമായി കൊണ്ട് ഒരു താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തേക്കും.അതിനാണ് ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ളത്.ഞങ്ങൾക്ക് വേണ്ടത് വെറുതെ ഒരു താരമല്ല. മറിച്ച് ടീമിന് എന്തെങ്കിലുമൊക്കെ നൽകാൻ കഴിയുന്ന ഒരു താരത്തെയാണ് ഞങ്ങൾക്ക് വേണ്ടത്,ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ മറുപടിയായി കൊണ്ട് പറഞ്ഞിട്ടുള്ളത്.
അതായത് കൊണ്ടുവരികയാണെങ്കിൽ ഒരു മികച്ച താരത്തെ തന്നെ കൊണ്ട് വരുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.അത് ആരായിരിക്കും എന്നത് മാത്രമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അറിയേണ്ട കാര്യം.ഏതായാലും ജനുവരിയിൽ പകരക്കാരൻ എത്തും എന്ന വാർത്ത തീർച്ചയായും ആരാധകർക്ക് ഒരു ആശ്വാസം പകരുന്ന കാര്യമാണ്.