താരങ്ങൾ മറ്റുള്ള ക്ലബ്ബുകളിൽ തിളങ്ങുന്നു, ബ്ലാസ്റ്റേഴ്സിൽ തിളങ്ങുന്നില്ല: കാരണം വ്യക്തമാക്കി പരിശീലകൻ ഇവാൻ.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മോശമല്ലാത്ത തുടക്കം ഉണ്ടാക്കിയെടുത്തിരുന്നു.സീസണിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഒരല്പം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.എന്തെന്നാൽ അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
പരിക്കുകൾ തന്നെയാണ് ഏറ്റവും വലിയ വില്ലൻ. പല താരങ്ങളെയും പരിക്കു മൂലം ബ്ലാസ്റ്റേഴ്സിന് നഷ്ടമായിട്ടുണ്ട്.ഇനി അടുത്ത മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വരുന്ന പന്ത്രണ്ടാം തീയതി കൊച്ചി കലൂരിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ വിജയവഴിയിലേക്ക് തിരിച്ചെത്തൽ നിർബന്ധമാണ്.
ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ഇവാൻ വുക്മനോവിച്ച് നൽകിയ പുതിയ അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.ചില താരങ്ങൾ മറ്റുള്ള ക്ലബ്ബുകളിൽ മികച്ച പ്രകടനം നടത്തുന്നു,അവർ ഇവിടേക്ക് വരുമ്പോൾ മികച്ച പ്രകടനം നടത്തുന്നില്ല, അതിന്റെ കാരണം എന്താണ് എന്നത് വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്. കാരണം 2 ക്ലബ്ബുകളും വ്യത്യസ്തമാണ് എന്നാണ് അദ്ദേഹം വിശദീകരണമായി കൊണ്ട് നൽകിയിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
ചില താരങ്ങൾ മറ്റുള്ള ക്ലബ്ബുകളിൽ പോവുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നു,ആ താരങ്ങൾ ഇങ്ങോട്ട് വരുമ്പോൾ മികച്ച പ്രകടനം നടത്തുന്നില്ല. അതിന്റെ കാരണം ഇത് വ്യത്യസ്തമാണ് എന്നുള്ളതാണ്.അതുകൊണ്ടുതന്നെ എന്റെ എല്ലാ താരങ്ങളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യം, നിങ്ങൾ ഇവിടെ ആയിരിക്കുമ്പോൾ കൂടുതലായിട്ട് നിങ്ങൾ നൽകേണ്ടതുണ്ട്,ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
താരങ്ങളിൽ നിന്നും പരമാവധി പ്രകടനമാണ് അദ്ദേഹം ഇപ്പോൾ ആവശ്യപ്പെടുന്നത്. ഏറ്റവും മികച്ച പ്രകടനം ഓരോ താരങ്ങളും പുറത്തെടുത്താൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതി ബ്ലാസ്റ്റേഴ്സ് മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. അത് ആവർത്തിക്കാതിരിക്കാൻ ഇത്തവണ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.