ഏഷ്യൻ കപ്പിന് ശേഷം ഐഎസ്എല്ലിന്റെ നിലവാരം കുറഞ്ഞു: ആരോപണവുമായി ഇവാൻ വുക്മനോവിച്ച്

കഴിഞ്ഞ ഏഷ്യൻ കപ്പിൽ വളരെ മോശം പ്രകടനമാണ് ഇന്ത്യ നടത്തിയത്.ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ചാൽ മൂന്നു മത്സരങ്ങളിൽ മൂന്നിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.ഒരു ഗോൾ പോലും നേടാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല.ഏഷ്യൻ കപ്പിൽ പങ്കെടുത്ത ടീമുകളിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. അത്രയും ദയനീയമായ പ്രകടനമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായത്.

ഏഷ്യൻ കപ്പിന് മുന്നേ അഥവാ ഐഎസ്എല്ലിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാൽ ഈ ബ്രേക്കിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനമാണ് നടത്തുന്നത്. ഐഎസ്എല്ലിൽ കളിച്ച മൂന്ന് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഈ പ്രകടന നിലവാരം കുറഞ്ഞതിന്റെ കാരണം ഏഷ്യൻ കപ്പാണെന്ന് ഇവാൻ വുക്മനോവിച്ച് ആരോപിച്ചിട്ടുണ്ട്.

ഏഷ്യൻ കപ്പിന് ശേഷം ഐഎസ്എല്ലിന്റെ നിലവാരം കുറഞ്ഞു എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. മാത്രമല്ല ഏഷ്യൻ കപ്പിന് താരങ്ങളെ അയച്ച ടീമുകൾ ബുദ്ധിമുട്ടി എന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്.ഇന്നലെ നടന്ന പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു വുക്മനോവിച്ച്. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

ഞാൻ പറയുന്ന ഈ കാര്യത്തോട് ചിലപ്പോൾ നിങ്ങൾ യോജിച്ചേക്കാം,ചിലപ്പോൾ വിയോജിച്ചേക്കാം.എന്തെന്നാൽ ഏഷ്യൻ കപ്പിന് താരങ്ങളെ അയച്ച എല്ലാ ടീമുകളും ബുദ്ധിമുട്ടുകയാണ് ചെയ്തിട്ടുള്ളത്.ഏഷ്യൻ കപ്പ്നുശേഷം എല്ലാ ഇന്ത്യൻ താരങ്ങളും മാനസികമായും ശാരീരികമായും തളർന്നു. തിരിച്ചെത്തിയതിനുശേഷം ഐഎസ്എല്ലിന്റെ താളവുമായി പൊരുത്തപ്പെട്ട് പോകാൻ അവർക്ക് സമയം ആവശ്യമായിരുന്നു.ഇതുകൊണ്ടാണ് പല ടൂർണമെന്റുകളും സീസണിന് ശേഷം സംഘടിപ്പിക്കപ്പെടുന്നത്. സീസണിന്റെ മധ്യത്തിൽ സംഘടിപ്പിക്കപ്പെട്ടാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ഞങ്ങളെപ്പോലെയുള്ള പല ടീമുകൾക്കും ഏഷ്യൻ കപ്പ് ഒരു ബുദ്ധിമുട്ടായി മാറി,ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അതിനിർനായകമായ ഒരു മത്സരത്തിനു വേണ്ടിയാണ് അവർ ഇന്ന് ഇറങ്ങുന്നത്.എതിരാളികൾ എഫ്സി ഗോവയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുന്നത്.ഈ മത്സരത്തിൽ വിജയം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. അല്ലായെങ്കിൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാകും.

Ivan VukomanovicKerala Blasters
Comments (0)
Add Comment