ബ്ലാസ്റ്റേഴ്സ് എന്തോ മുൻകൂട്ടി കണ്ടിട്ടുണ്ട്, അല്ലാതെ ഇങ്ങനെ ചെയ്യില്ല:മാർക്കസ് മെർഗുലാവോ പറഞ്ഞത് ശ്രദ്ധിച്ചോ!
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ റിലീസ് ചെയ്തത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടേക്കും എന്ന റൂമർ ഈ സീസണിന്റെ മധ്യത്തിൽ വെച്ച് തന്നെ പുറത്തേക്ക് വന്നിരുന്നു.ഇതേ കുറിച്ച് പരിശീലകനോട് ചോദിച്ചപ്പോൾ അദ്ദേഹം നിഷേധിക്കുകയാണ് ചെയ്തിരുന്നത്.അതായത് ക്ലബ് വിടാൻ ഇവാൻ വുക്മനോവിച്ച് ഉദ്ദേശിച്ചിരുന്നില്ല. അടുത്ത സീസണിലും അദ്ദേഹം ഉണ്ടാകുമെന്ന് ഏവരും ഉറപ്പിച്ചിരുന്നു.
അതിനിടയിലാണ് ബ്ലാസ്റ്റേഴ്സ് ഈ തീരുമാനം പ്രഖ്യാപിച്ചത്.ബ്ലാസ്റ്റേഴ്സുമായി വഴി പിരിഞ്ഞതിനുശേഷം ഇതുവരെ വുക്മനോവിച്ച് പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. അതിൽ നിന്നും വ്യക്തമാവുന്നത് ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഈ തീരുമാനമെടുക്കാൻ മുൻകൈ എടുത്തത് എന്നാണ്.ആരാധകർക്ക് പ്രിയപ്പെട്ടവനായ, മികച്ച റിസൾട്ടുകൾ ഉണ്ടാക്കി തന്നിട്ടുള്ള ഒരു പരിശീലകനെ ബ്ലാസ്റ്റേഴ്സ് കൈവിട്ടത് എന്തുകൊണ്ട് എന്നുള്ള ചോദ്യവും ഉയർന്നിരുന്നു.
ഇക്കാര്യത്തിൽ ടൈംസ് ഓഫ് ഇന്ത്യയുടെ പത്രപ്രവർത്തകനായ മാർക്കസ് മെർഗുലാവോ തന്റേതായ ഒരു അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സ് ഏതോ ഒരു പരിശീലകനെ കണ്ടുവെച്ചിട്ടുണ്ട്, അതുകൊണ്ടാണ് അവർ വുക്മനോവിച്ചിനെ കൈവിടാൻ തീരുമാനിച്ചത്, അല്ലായെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല എന്നാണ് മാർക്കസ് മെർഗുലാവോ ട്വിറ്ററിൽ എഴുതിയിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് ആരാധകരും ഇത് അഭിപ്രായം പങ്കുവെക്കുന്നുണ്ട്.
ഇവാന്റെ പകരം ഒരു മികച്ച പരിശീലകനെ ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയിട്ടുണ്ട്,അല്ലായിരുന്നുവെങ്കിൽ ഇവാനെ ഇപ്പോൾതന്നെ കൈവിടുമായിരുന്നില്ല എന്ന് തന്നെയാണ് ആരാധകരുടെയും അഭിപ്രായം. പക്ഷേ ബ്ലാസ്റ്റേഴ്സ് കണ്ടുവെച്ച പരിശീലകൻ ആരാണ് എന്നത് വ്യക്തമല്ല.ജർമ്മൻ പരിശീലകനായ മാർക്കസ് ബേബലിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. പക്ഷേ ഈ റൂമറിൽ കൂടുതൽ ആധികാരികതകൾ കൈവരേണ്ടതുണ്ട്.
ഏതായാലും ഒരു കാര്യത്തിൽ മെർഗുലാവോ ഉറപ്പ് നൽകിയിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തേക്ക് മനോളോ മാർക്കസ് എത്തില്ല, മാത്രമല്ല മറ്റൊരു ഐഎസ്എൽ പരിശീലകനും എത്തില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അതിനർത്ഥം ഒരു പുതിയ പരിശീലകൻ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകും എന്നതാണ്.അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.