ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ഒഡീഷക്ക് സാധിച്ചിരുന്നു.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അവർ പഞ്ചാബ് എഫ്സിയെ തോൽപ്പിച്ചിട്ടുള്ളത്. ഇതോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു. നിലവിൽ 30 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.
ഇനി ആർക്കും തന്നെ ബ്ലാസ്റ്റേഴ്സിനെ മറികടക്കാൻ സാധിക്കില്ല.അത്കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കിയിട്ടുള്ളത്.ഇത് പുതിയ ഒരു ചരിത്രം കൂടിയാണ്.ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് ഇതിലൂടെ ചരിത്രം കുറിക്കുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ട് തവണയും ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിൽ എത്തിച്ച ആശാൻ ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിൽ എത്തിക്കുന്നത്.
ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് ഒരേ ക്ലബ്ബിനെ തുടർച്ചയായി മൂന്ന് തവണ ഒരു പരിശീലകൻ പ്ലേ ഓഫിൽ എത്തിക്കുന്നത്. ഇതിന് മുൻപ് ആർക്കും തന്നെ കൈവരിക്കാനാവാത്ത ഒരു നേട്ടമാണിത്.ഒരേ ക്ലബ്ബിനെ മൂന്ന് തവണ തുടർച്ചയായി പ്ലേ ഓഫിൽ എത്തിച്ച മറ്റൊരു പരിശീലകനും ഐഎസ്എൽ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
ഇനി ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിലും ഇത് പുതിയ ഒരു ചരിത്രം തന്നെയാണ്. എന്നാൽ 10 വർഷത്തെ ചരിത്രമുള്ള ബ്ലാസ്റ്റേഴ്സ് ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. തുടർച്ചയായി മൂന്ന് തവണ പ്ലേ ഓഫിൽ പ്രവേശിക്കാൻ ഇതിനു മുൻപ് ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.ചുരുക്കത്തിൽ വുക്മനോവിച്ച് ബ്ലാസ്റ്റേഴ്സിന്റെ തലവര തന്നെ മാറ്റുകയായിരുന്നു.
ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാൾ എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക. നിരവധി മാറ്റങ്ങളോടുകൂടിയാണ് ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എത്തുക. കാരണം പരിക്കുകളും സസ്പെൻഷനുകളും വിശ്രമങ്ങളുമാണ്.ഇന്നത്തെ മത്സരത്തിൽ വിജയിച്ച് കൊണ്ട് ബ്ലാസ്റ്റേഴ്സ് പോയിന്റ് നില ഉയർത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.