ആരാധകരെ കാണുമ്പോഴാണ് അവർക്ക് വേണ്ടി പോരാടാനുള്ള ഒരു ത്വരയുണ്ടാവുന്നത് :വുക്മനോവിച്ച് പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെയാണ് നേരിടുക. നാളെ രാത്രി ഇന്ത്യൻ സമയം 7:30നാണ് മത്സരം അരങ്ങേറുക.ബംഗളൂരു എഫ്സിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് മത്സരം നടക്കുക. ഒരു കടുത്ത പോരാട്ടം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. എന്തെന്നാൽ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ പോരാട്ടം ആരംഭിച്ചു കഴിഞ്ഞു.
കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം നേടിയിരുന്നത്. എന്നാൽ കഴിഞ്ഞ പ്ലേ ഓഫിലെ വിജയമാണ് ബംഗളൂരു സോഷ്യൽ മീഡിയ ടീം ആഘോഷിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ മൈതാനത്ത് വച്ച് അവരെ പരാജയപ്പെടുത്തണം എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു ആവശ്യമായി മാറിയിട്ടുണ്ട്.
നാളെ നടക്കുന്ന മത്സരത്തിൽ ബംഗളൂരുവിന്റെ മൈതാനത്ത് ഒരുപാട് ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രതീക്ഷിക്കുന്നുണ്ട്. സാധാരണ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ എതിരാളികളുടെ തട്ടകത്തിൽ പോലും ആധിപത്യം സ്ഥാപിക്കാറുണ്ട്.നാളെയും അതുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇവാൻ വുക്മനോവിച്ച് ഇതേക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ആരാധകരെ കാണുമ്പോഴാണ് അവർക്ക് വേണ്ടി ഫൈറ്റ് ചെയ്യാനുള്ള ഒരു ആവേശം വരുന്നത് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
തീർച്ചയായും ഒരു വലിയ ആരാധക കൂട്ടം തന്നെ സ്റ്റേഡിയത്തിലേക്ക് വരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് എപ്പോഴും അവരുടെ പിന്തുണ ഉണ്ടാവാറുണ്ട്. ആരാധകരെ കാണാൻ കഴിഞ്ഞാൽ തീർച്ചയായും അവർക്ക് വേണ്ടി പോരാടാനുള്ള ഒരു ആവേശം ഞങ്ങൾക്കുണ്ടാകും. നാളെ നല്ലൊരു മത്സരം ഉണ്ടാകുമെന്നും വിജയിക്കാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മികച്ച പ്രകടനം നടത്തിക്കൊണ്ട് വിലപ്പെട്ട മൂന്നു പോയിന്റുകൾ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കും എന്ന് തന്നെയാണ് പ്രതീക്ഷകൾ. കഴിഞ്ഞ മത്സരത്തിലെ ആവേശവിജയം തീർച്ചയായും ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം പകരുന്ന ഒരു കാര്യമാണ്. അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.