ചെർനിച്ചിന്റെ മാസ്മരിക ഗോൾ, ആവേശം അണപൊട്ടിയൊഴുകി ആശാൻ, വൈറലായി വീഡിയോസ്.
കേരള ബ്ലാസ്റ്റേഴ്സ് ആവേശകരമായ ഒരു വിജയമാണ് ഇന്നലെ കരുത്തരായ എഫ്സി ഗോവക്കെതിരെ സമ്മാനിച്ചിട്ടുള്ളത്. അതായത് മത്സരത്തിന്റെ ആദ്യഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ ആറാം തോൽവി അഭിമുഖീകരിച്ചിരുന്നു. പക്ഷേ തോൽക്കാൻ മനസ്സില്ലാത്ത കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾ രണ്ടാം പകുതിയിൽ അത്യുജ്ജല തിരിച്ചുവരവാണ് നടത്തിയത്.നാല് ഗോളുകൾ ഗോവയുടെ വലയിലേക്ക് അടിച്ചു കയറ്റിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന് സമ്മാനിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ എങ്ങനെയെങ്കിലും ഗോളുകൾ നേടുക എന്ന ഉദ്ദേശത്തോടു മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്.കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചുവരാനുള്ള പ്രചോദനമായത് സക്കായുടെ ഗോൾ തന്നെയാണ്.അദ്ദേഹത്തെ അസാധാരണ ഫ്രീകിക്ക് ഗോൾ ആണ് യഥാർത്ഥത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പിന്നീട് ദിമിയുടെ ഊഴമായിരുന്നു.രണ്ട് ഗോളുകൾ അദ്ദേഹം നേടി. താരം നേടിയ രണ്ടാമത്തെ ഗോളൊക്കെ അദ്ദേഹത്തിന്റെ ഫിനിഷിംഗ് പാടവം വിളിച്ചോതുന്ന ഒന്നായിരുന്നു.
എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചത് പുതിയ താരം ചെർനിച്ചിന്റെ ഗോളായിരുന്നു. ഒരു കിടിലൻ ടീം പ്ലെയിൽ നിന്നാണ് ആ ഗോൾ പിറന്നത്.നേരത്തെ ലൂണയും ദിമിയും ഒരുമിച്ച് നടത്തിയ മുന്നേറ്റങ്ങൾക്ക് സമമായിട്ടുള്ള ഒരു മുന്നേറ്റമാണ് ചെർനിച്ചും ദിമിയും കൂടിച്ചേർന്ന് നടത്തിയത്.ദിമിയുടെ പാസ് ഒരല്പം ബുദ്ധിമുട്ടേറിയ ആംഗിളിലേക്കാണ് നീങ്ങിയത്. എന്നാൽ അവിടെ നിന്ന് ചെർനിച്ച് ഒരു പവർഫുൾ ഷോട്ട് എടുക്കുകയായിരുന്നു.അത് ഗോവയുടെ വല തുളച്ചതോടെ അവർ പരാജയം ഉറപ്പിച്ചു.
ചെർനിച്ച് കൂടി ഗോൾ നേടിയതോടെ കൊച്ചി സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ആരാധകർക്ക് പോലും വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കിയ ഒരു തിരിച്ചുവരവാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്.ചെർനിച്ച് അവസാന ആണി അടിച്ചു കൊണ്ട് ഗോവയുടെ പതനം ഉറപ്പുവരുത്തുകയായിരുന്നു.ചെർനിച്ചിന്റെ ഗോൾ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഏറ്റവും കൂടുതൽ ആഘോഷിച്ചിട്ടുള്ളത്. മാത്രമല്ല പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെ ആവേശം അണപൊട്ടിയൊഴുകുകയും ചെയ്തു.ഇവാൻ ഓടി വന്ന് ആ സെലിബ്രേഷനിൽ ജോയിൻ ചെയ്യുകയായിരുന്നു. ടീമിന്റെ വിജയം മതിമറന്ന് ആഘോഷിക്കുന്ന ഒരു പരിശീലകനെയാണ് നമുക്ക് ആ സമയത്ത് കാണാൻ കഴിഞ്ഞത്.അതിന്റെ വീഡിയോസ് ഒക്കെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വിജയം നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. വളരെയധികം ബുദ്ധിമുട്ടിലൂടെ പോയിക്കൊണ്ടിരുന്ന ബ്ലാസ്റ്റേഴ്സിന് ഈ വിജയത്തിലൂടെ തിരിച്ചു വരാൻ കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോട് കൊച്ചിയിൽ വച്ച് പരാജയപ്പെട്ടപ്പോൾ വലിയ വിമർശനങ്ങൾ ആരാധകരിൽ നിന്നും ബ്ലാസ്റ്റേഴ്സിനെ ഏൽക്കേണ്ടി വന്നിരുന്നു. പക്ഷേ അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈയൊരു അവിസ്മരണീയ വിജയം സ്വന്തമാക്കിയിട്ടുള്ളത്.