ഞെട്ടിക്കുന്ന വാർത്ത..!ആശാൻ ക്ലബ് വിടുന്നു..കേരള ബ്ലാസ്റ്റേഴ്സ് മറ്റ് 2 പരിശീലകരമായി ചർച്ചകൾ തുടങ്ങി
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഇപ്പോൾ വളരെ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ആദ്യഘട്ടത്തിൽ മികച്ച പ്രകടനം ക്ലബ്ബ് നടത്തിയിരുന്നു. പക്ഷേ സൂപ്പർ കപ്പിന് ശേഷം ടീമിന്റെ പ്രകടനം മോശമാവുകയായിരുന്നു.സൂപ്പർ കപ്പിൽ രണ്ടു തോൽവികൾ ഏറ്റുവാങ്ങി.ഇപ്പോൾ ഐഎസ്എല്ലിൽ അവസാനമായി കളിച്ച ആറുമത്സരങ്ങളിൽ അഞ്ചു മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു.
ഇപ്പോൾ ആരാധകരെ എല്ലാം ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത പുറത്തേക്കു വന്നിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ, ഏവരുടെയും പ്രിയപ്പെട്ട ആശാൻ കേരള ബ്ലാസ്റ്റേഴ്സ് വിടുകയാണ്.ഈ സീസണിന് ശേഷം പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ ന്യൂസ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇവരെ ഉദ്ധരിച്ചുകൊണ്ട് ബാക്കിയുള്ള മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
അതായത് ഇവാൻ വുക്മനോവിച്ചിന് യൂറോപ്പിലെ ക്ലബ്ബുകളിൽ നിന്നും ഇപ്പോൾ ഓഫറുകൾ ലഭിച്ചിട്ടുണ്ട്. ടോപ്പ് ഡിവിഷൻ ക്ലബ്ബുകളിൽ നിന്ന് പോലും ഓഫറുകൾ ലഭിച്ചിട്ടുണ്ട്.അത് അദ്ദേഹം ഇപ്പോൾ പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് ഉടൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച ഇദ്ദേഹം വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടുകയായിരുന്നു.
ഒരുതവണ ക്ലബ്ബിനെ ഫൈനലിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.പക്ഷേ നേടി കൊടുക്കാൻ സാധിക്കാത്തതിൽ വലിയ വിമർശനങ്ങൾ ലഭിച്ചിരുന്നു. ഏതായാലും ഈ സീസണിന് ശേഷം പുതിയ ഒരു പരിശീലകനെ കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്. അതിനുള്ള ശ്രമങ്ങളും അവർ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അതായത് ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടു പരിശീലകരുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ട്. അത് ആരാണ് എന്നുള്ളത് വ്യക്തമല്ല.
ഗോവ കോച്ച് മനോളോ മാർക്കസ്,ഒഡീഷ കോച്ച് ലൊബേറ,യുവാൻ ഫെറാണ്ടോ എന്നിവരുടെ പേരുകളൊക്കെ ആരാധകർ പറയുന്നുണ്ടെങ്കിലും ആരാണ് എന്നുള്ളത് വ്യക്തമല്ല. ഏതായാലും ഐഎസ്എല്ലിൽ കളിച്ച് പരിചയമുള്ള ഒരു പരിശീലകനെ കൊണ്ടുവരാൻ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. ഏതായാലും ഈ വാർത്തകൾ ആരാധകർക്ക് വളരെയധികം ആഘാതം ഏൽപ്പിച്ചിട്ടുണ്ട്.